മിസൈൽ അവശിഷ്ടങ്ങൾ അപകടകരം
text_fieldsകുവൈത്ത് സിറ്റി: മിസൈലുകളോ മറ്റ് വിദേശ വസ്തുക്കളോ വീഴുന്നത് ശ്രദ്ധയിൽപെട്ടാൽ പൗരന്മാരും താമസക്കാരും ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് കുവൈത്ത് ആർമി ജനറൽ കമാൻഡ് അറിയിച്ചു. മിസൈൽ അവശിഷ്ടങ്ങളുടെ അടുത്തുനിന്ന് എല്ലായ്പ്പോഴും സുരക്ഷിതമായ അകലം പാലിക്കണം. ഇവയുടെ അടുത്ത് കൂട്ടംകൂടുകയോ അടുത്തേക്ക് വരികയോ ചെയ്യരുത്.
ഈ വസ്തുക്കൾ വളരെ അപകടകരമോ സ്ഫോടകവസ്തുക്കൾ അടങ്ങിയതോ ആയിരിക്കാമെന്നും അവക്ക് കേടുപാടുകൾ സംഭവിച്ചാൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ പ്രത്യേകിച്ച് കുട്ടികളെ, പ്രദേശത്ത് നിന്ന് മാറ്റി നിർത്തണം. വസ്തുക്കളോ സൈറ്റിനെക്കുറിച്ചുള്ള വിവരങ്ങളോ ഫോട്ടോ എടുക്കുകയോ സോഷ്യൽ മീഡിയയിൽ പങ്കിടുകയോ ചെയ്യരുത്. 98923373, 1844412, അല്ലെങ്കിൽ 1844411 എന്നീ എമർജൻസി നമ്പറുകളിൽ വിളിച്ച് വിവരം ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം.പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും വേഗത്തിലുള്ള ഇടപെടൽ സാധ്യമാക്കുന്നതിനും ഈ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
- വസ്തുവിന് ചുറ്റും കൂട്ടംകൂടുകയോ അടുത്തുവരികയോ ചെയ്യരുത്
- എല്ലായ്പ്പോഴും സുരക്ഷിതമായ അകലം പാലിക്കുക
- ഇവ അപകടകരമോ സ്ഫോടകവസ്തുക്കൾ അടങ്ങിയതോ ആയിരിക്കാം
- കേടുപാടുകൾ സംഭവിച്ചാൽ പൊട്ടിത്തെറിക്കാൻ സാധ്യത
- ഫോട്ടോ എടുക്കുന്നതോ സോഷ്യൽ മീഡിയയിൽ പങ്കിടുന്നതോ ഒഴിവാക്കുക
- 98923373, 1844412, 1844411 നമ്പറുകളിൽ വിളിച്ച് അധികാരികളെ അറിയിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

