Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; കുവൈത്തിൽ വൈദ്യുതി ലൈനുകൾക്ക് കേടുപാട്

text_fields
bookmark_border
മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; കുവൈത്തിൽ വൈദ്യുതി ലൈനുകൾക്ക് കേടുപാട്
cancel

കുവൈത്ത് സിറ്റി: ഇറാൻ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനിടെ മിസൈൽ - ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രാജ്യത്തെ നിരവധി ഓവർഹെഡ് വൈദ്യുതി പ്രസരണ ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. എന്നാൽ, ഇത് രാജ്യത്തെ വൈദ്യുതി, ജല വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി ബന്ധപ്പെട്ട സുരക്ഷാ അധികാരികളുമായി ഏകോപിപ്പിച്ച് അടിയന്തര സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. തകരാറിലായ ലൈനുകൾ എത്രയും വേഗം പുന:സ്ഥാപിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ തുടരുകയാണ്. അവശ്യ സേവനങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമമായി തുടരുമെന്നും വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഉറപ്പുനൽകി.

ഇന്ന് രാവിലെയാണ് കുവൈത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണ​ം ഉണ്ടായത്. രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും തടഞ്ഞതായി സൈന്യം വ്യക്തമാക്കി. ആളപായമോ മറ്റു ഭൗതിക നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Missile and drone debris fall; power lines damaged in Kuwait
Next Story