Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിഷ്കാത്തുൽ ഹുദാ മദ്റസ ക്ലാസുകൾ ഇന്നു മുതൽ

text_fields
bookmark_border
മിഷ്കാത്തുൽ ഹുദാ മദ്റസ ക്ലാസുകൾ ഇന്നു മുതൽ
cancel

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന മിഷ്കാത്തുൽ ഹുദാ മദ്റസ പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ വെള്ളിയാഴ്ച ആരംഭിക്കും. വെള്ളിയാഴ്ചകളിൽ രാവിലെയാണ് അധ്യായനം. കെ. എൻ. എം വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ തയ്യാറാക്കിയ സമഗ്രമായ പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് പഠനം.

കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ രീതിയിൽ ഖുർആൻ പഠനം, ഇസ്‌ലാമിക വിശ്വാസം, ആരാധനാ-കർമങ്ങൾ, സ്വഭാവസംസ്കരണം, പ്രവാചക ചരിത്രം, ഇസ്‌ലാമിക ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തവും സമഗ്രവുമായ അറിവ് പകർന്നുനൽകുന്നതാണ് പാഠ്യപദ്ധതി. സെപ്റ്റംബർ 25ന് വിപുലമായ പ്രവേശനോത്സവം നടക്കുമെന്നും ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വൈജ്ഞാനിക, സർഗാത്മക കലാ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി വീരാൻകുട്ടി സ്വലാഹിയും പ്രിൻസിപ്പൽ അർഷദ് സമാൻ സ്വലാഹിയും അറിയിച്ചു. അഡ്മിഷന്-60756740, 50770465, 96652669 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mishkathul Huda Madrasa Classes Begin Today
Next Story