എല്ലാ അധ്യാപകരോടും വാക്സിനെടുക്കാൻ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം സ്വദേശികളും വിദേശികളുമായ മുഴുവൻ അധ്യാപകരോടും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാൻ ആവശ്യപ്പെട്ടു.
ആരോഗ്യ മന്ത്രാലയം അധ്യാപകരെ കുത്തിവെപ്പിനുള്ള മുൻഗണന പട്ടികയിൽപെടുത്തിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാർ ഉൾപ്പെടെ മന്ത്രാലയത്തിന് കീഴിലെ മുഴുവൻ ജീവനക്കാരും വാക്സിനേഷന് രജിസ്റ്റർ ചെയ്യണമെന്ന് അണ്ടർ സെക്രട്ടറി ഉസാമ അൽ സുൽത്താൻ നിർദേശം നൽകി. നേരത്തെ വ്യക്തിപരമായ രജിസ്റ്റർ ചെയ്തവർക്ക് പ്രഫഷനൽ ഫീൽഡിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെന്ന് വിവരങ്ങൾ പുതുക്കാം. കുത്തിവെപ്പിന് മുൻഗണന ലഭിക്കാൻ ഇത് സഹായിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

