Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെ​ള്ളം, വൈ​ദ്യു​തി...

വെ​ള്ളം, വൈ​ദ്യു​തി സൂ​ക്ഷി​ച്ച്​ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം

text_fields
bookmark_border
വെ​ള്ളം, വൈ​ദ്യു​തി സൂ​ക്ഷി​ച്ച്​ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം
cancel

കു​വൈ​ത്ത്​ സി​റ്റി: വെ​ള്ള​വും വൈ​ദ്യു​തി​യും സൂ​ക്ഷി​ച്ച്​ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ ജ​ല, വൈ​ദ്യു​തി​മ​ന്ത്രാ​ല​യം രാ​ജ്യ​നി​വാ​സി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്​​ച ഉ​പ​ഭോ​ഗം 15,070 മെ​ഗാ​വാ​ട്ട്​ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വേ​ന​ലി​ൽ ഉ​പ​യോ​ഗം കൂ​ടു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും പ​രി​ധി​വി​ട്ട്​ വ​ർ​ധി​ക്കു​ന്ന​താ​ണ്​ ആ​ശ​ങ്ക​ക്ക്​ വ​ക​വെ​ച്ച​ത്.

ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ൽ എ.​സി കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തും ജ​ലോ​പ​യോ​ഗം വ​ർ​ധി​ച്ച​തു​മാ​ണ്​ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കൂ​ടി​യ​തി​ന്​ കാ​ര​ണ​മാ​യി ക​രു​തു​ന്ന​ത്.കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്​ ഡൗ​ൺ കാ​ര​ണം ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി വീ​ട്ടി​ലു​ണ്ടാ​വു​ന്ന​തും വൈ​ദ്യു​തി ഉ​പ​ഭോ​ഗം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

വേ​ന​ൽ ക​ന​ക്കു​ന്ന​തോ​ടെ ഇ​നി​യും ഗ​ണ്യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​കും. ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ൽ എ.​സി കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തും ജ​ലോ​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന​തു​മാ​ണ്​ വേ​ന​ലി​ൽ ഉ​പ​ഭോ​ഗം കൂ​ടാ​ൻ കാ​ര​ണം. 16,000 മെ​ഗാ​വാ​ട്ട്​ വ​രെ ഉ​പ​ഭോ​ഗം വ​ർ​ധി​ക്കാ​മെ​ന്നാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​െൻറ വി​ല​യി​രു​ത്ത​ൽ. ജൂ​ലൈ, ആ​ഗ​സ്​​റ്റ്​ മാ​സ​ങ്ങ​ളി​ൽ 15,677 മെ​ഗാ​വാ​ട്ട്​ ക​ട​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. അ​തേ​സ​മ​യം, വൈ​ദ്യു​തി മ​ന്ത്രാ​ല​യം പ്ര​തി​ദി​നം 18,470 മെ​ഗാ​വാ​ട്ട്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ​യും പ്ര​തി​സ​ന്ധി​യു​ണ്ടാ​കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WaterKuwait MinistryElectricity
News Summary - Ministry of Water and Electricity should be used sparingly
Next Story