പുതിയ പദ്ധതിയുമായി സാമൂഹികകാര്യ മന്ത്രാലയം; കടബാധ്യതയിലുള്ള പൗരന്മാർക്ക് സഹായം നൽകും
text_fieldsമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അൽ-അജ്മി
കുവൈത്ത് സിറ്റി: സാമൂഹികകാര്യ മന്ത്രാലയം ആരംഭിച്ച മൂന്നാമത്തെ ദേശീയ കാമ്പയിൻ വൻ വിജയമാണെന്നും സംഭാവന 15 മില്യൺ കോടിയിലധികമായി ഉയർന്നുവെന്നും അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അൽ-അജ്മി അറിയിച്ചു. മുൻ കാമ്പയിനുകളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന സംഭാവനയാണിതെന്നും, ഇത് കുവൈത്ത് സമൂഹത്തിലെ ജീവകാരുണ്യ മനോഭാവത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കാമ്പയിനിന്റെ നാല് ഘട്ടങ്ങളിലൂടെ 2,635 പൗരന്മാരെ കടത്തിൽനിന്ന് മോചിപ്പിക്കാനായി എന്നും വ്യക്തമാക്കി.
ഇതിനൊപ്പം നീതിന്യായ മന്ത്രാലയത്തിലെ 4,000-ത്തിലധികം എൻഫോഴ്സ്മെന്റ് കേസുകളും അവസാനിപ്പിച്ചു.
അർഹത ഉറപ്പാക്കാൻ ശരീഅത്തും സാങ്കേതിക സമിതികളും ഒമ്പത് മാസത്തിലേറെ പരിശോധന നടത്തി.
കുടുംബസ്ഥിരത ഉറപ്പാക്കി ഗുണഭോക്താക്കൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുക എന്നതാണ് കാമ്പെയ്നിന്റെ പ്രധാന ലക്ഷ്യമെന്നും അൽ-അജ്മി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

