ജീവനക്കാരുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സമയപരിധി സേവനങ്ങൾ അവലോകനം ചെയ്ത് വൈദ്യുതി മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം വൈദ്യുതി, ജലവിതരണ സേവനങ്ങളുടെ സമഗ്രമായ അവലോകനം ആരംഭിച്ചു. ഈ വിഷയത്തിൽ ആവശ്യമായ ഭേദഗതികൾ നിർദേശിക്കാൻ വൈദ്യുതി വിതരണ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഖാലിദ് അൽ റഷീദ് അധ്യക്ഷനായ പ്രത്യേക സമിതി രൂപവത്കരിച്ചു.
വൈദ്യുതിയും വെള്ളവും വിതരണം ചെയ്യുന്നതിലെ ഘട്ടങ്ങളും ചെലവുകളും പഠിക്കുക, സേവന വിപുലീകരണങ്ങൾക്കായി കൃത്യമായ സംവിധാനങ്ങൾ സ്ഥാപിക്കുക, വെല്ലുവിളികൾ തിരിച്ചറിയുക, ഫലപ്രദമായ പരിഹാരങ്ങൾ നിർദേശിക്കുക എന്നിവയാണ് സമിതിയുടെ ചുമതല. സാമ്പത്തിക അക്കൗണ്ടിങ് രീതികളും കമ്മിറ്റി അവലോകനം ചെയ്യും.
അതിനിടെ ജീവനക്കാരുടെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ മാസം അവസാനം സമർപ്പിക്കാൻ മന്ത്രാലയം നിർദേശിച്ചു. പൗരന്മാരും താമസക്കാരും ഉൾപ്പെടെ സർക്കാർ-സ്വകാര്യ മേഖല ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധനക്കായി സിവിൽ സർവിസ് ബ്യൂറോക്ക് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

