Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ട്​​സ്ആ​പ്​​...

വാ​ട്​​സ്ആ​പ്​​ ഒാ​േ​ട്ടാ ആ​ൻ​സ​റി​ങ്​ സേ​വ​ന​വു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

text_fields
bookmark_border
വാ​ട്​​സ്ആ​പ്​​ ഒാ​േ​ട്ടാ ആ​ൻ​സ​റി​ങ്​ സേ​വ​ന​വു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ങ്ങ​ൾ​ക്ക്​ ഓ​ട്ടോ ആ​ൻ​സ​റി​ങ് സം​വി​ധാ​നം ആ​രം​ഭി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ല​ക്ട്രോ​ണി​ക്​ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​ണ് 'സ​ന​ദ്' എ​ന്ന് പേ​രി​ട്ട വാ​ട്​​സ്ആ​പ്​​ സ​ർ​വി​സി​ലൂ​ടെ മ​റു​പ​ടി ന​ൽ​കു​ക.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വാ​ട്​​സ്ആ​പ്​​ ഓ​ട്ടോ ആ​ൻ​സ​റി​ങ് സം​വി​ധാ​നം ഒ​രു​ക്കി​യ​തെ​ന്ന്​ പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് ആ​ന്‍ഡ് സെ​ക്യൂ​രി​റ്റി മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും വ്യ​ക്തി​ഗ​ത ഇ​ട​പാ​ടു​ക​ൾ​ക്കും സ​ന​ദ് പ്ലാ​റ്റ്ഫോം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. വി​വി​ധ സ​ർ​വി​സു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന അ​ക്ക​ങ്ങ​ളും അ​ക്ഷ​ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് സ​ന​ദു​മാ​യി സം​വ​ദി​ക്കു​ന്ന​വ​ർ​ക്ക്​ പെ​ട്ടെ​ന്ന് മ​റു​പ​ടി ല​ഭ്യ​മാ​കും.

24349191 എ​ന്ന​താ​ണ് സ​ന​ദ് വാ​ട്​​സ്​ ആ​പ്​​ ന​മ്പ​ര്‍. ഇ​ല​ക്ട്രോ​ണി​ക് സ​ര്‍വി​സു​ക​ള്‍ക്ക് S എ​ന്ന അ​ക്ഷ​ര​വും ഇ​ട​പാ​ടു​ക​ള്‍ക്ക് T യും ​പൊ​തു അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്ക് I എ​ന്നു​മാ​ണ് ടൈ​പ് ചെ​യ്യേ​ണ്ട​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ അ​ട​ക്ക​ൽ, ഇ​ഖാ​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ, ഡ്രൈ​വി​ങ്​ ലൈ​സ​ന്‍സു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ, അ​പ്പോ​യി​ൻ​റ്​​മെൻറ്​ പ്ലാ​റ്റ്‌ ഫോം, ​ഡ്രൈ​വി​ങ്​ ടെ​സ്​​റ്റ്​ അ​പ്പോ​യി​ൻ​റ്​​മെൻറ്, വ്യ​ക്തി​ഗ​ത അ​ന്വേ​ഷ​ണ​ങ്ങ​ള്‍, റി​മൈ​ൻ​ഡ്​ മി ​സ​ർ​വി​സ് എ​ന്നി​ങ്ങ​നെ ഒ​ന്ന് മു​ത​ൽ ഏ​ഴു​വ​രെ അ​ക്ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വി​വി​ധ സേ​വ​ന​ങ്ങ​ൾ ​തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​വും സ​ന​ദ് സ​ർ​വി​സി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Ministry of HomeWhatsApp Auto Answering Service
News Summary - Ministry of Home Affairs with WhatsApp Auto Answering Service
Next Story