ആഭ്യന്തര മന്ത്രാലയ ജീവനക്കാർക്ക് സമൂഹ മാധ്യമ ഉപയോഗത്തിൽ നിയന്ത്രണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയ ജീവനക്കാർക്ക് സമൂഹ മാധ്യമ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ വ്യക്തിഗത വിവരങ്ങളോ യൂനിഫോം ധരിച്ച ഫോട്ടോകളോ മറ്റ് സെൻസിറ്റീവ് ഉള്ളടക്കങ്ങളോ പങ്കിടാൻ പാടില്ലെന്നാണ് നിർദേശം. തന്ത്രപ്രധാന വകുപ്പ് എന്ന നിലയിൽ രഹസ്യസ്വഭാവവും പ്രഫഷനലിസവും നിലനിർത്താനും അച്ചടക്കം ഉറപ്പുവരുത്താനുമാണ് നടപടി. സമൂഹ മാധ്യമ നിയന്ത്രണങ്ങൾക്ക് പുറമെ മുഖ്യധാര മാധ്യമങ്ങൾക്ക് അഭിമുഖങ്ങളും പ്രസ്താവനകളും നൽകുന്നതിന് മുൻകൂർ അനുമതി ആവശ്യമാണെന്നും ഉത്തരവിൽ പറയുന്നു.
വാർത്താ അഭിമുഖങ്ങളോ സമൂഹ മാധ്യമ ഇടപെടലുകളോ നടത്തുന്നതിന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയിൽനിന്നാണ് അനുമതി വാങ്ങേണ്ടത്.നിർദേശം ലംഘിച്ചാൽ ജീവനക്കാർ അച്ചടക്ക നടപടികളും ക്രിമിനൽ നടപടികളും നേരിടേണ്ടിവരും. ലംഘനത്തിന്റെ സ്വഭാവവും തീവ്രതയും അനുസരിച്ചായിരിക്കും നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

