Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപു​ക​യി​ല വി​രു​ദ്ധ...

പു​ക​യി​ല വി​രു​ദ്ധ കാ​മ്പ​യി​നു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
പു​ക​യി​ല വി​രു​ദ്ധ കാ​മ്പ​യി​നു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
cancel

കു​വൈ​ത്ത് സി​റ്റി: പു​ക​വ​ലി​യു​ടെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും പു​ക​വ​ലി ര​ഹി​ത ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ട് പ്ര​ത്യേ​ക കാ​മ്പ​യി​നു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കു​മി​ട​യി​ൽ പു​ക​വ​ലി ര​ഹി​ത ജീ​വി​ത​ശൈ​ലി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ ന​ട​പ്പി​ലാ​ക്കും. മേ​യ് 31ന് ​ലോ​ക പു​ക​വ​ലി വി​രു​ദ്ധ ദി​നം വ​രെ നീ​ളു​ന്ന കാ​മ്പ​യി​ൻ കു​വൈ​ത്തി​ലെ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. എ​ക്സി​ബി​ഷ​നു​ക​ൾ, ബോ​ധ​വ​ത്ക​ര​ണ ബ്രോ​ഷ​റു​ക​ളു​ടെ വി​ത​ര​ണം, വി​ഡി​യോ പ്ര​ദ​ര്‍ശ​നം തു​ട​ങ്ങി​യ​വ​യും കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കും. പു​ക​വ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തും.

പു​ക​വ​ലി​യു​ടെ മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​മെ​ന്ന് ഹെ​ൽ​ത്ത് പ്രൊ​മോ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ.​അ​ബീ​ർ അ​ൽ ബ​ഹ്‌​വ പ​റ​ഞ്ഞു. ഇ-​സി​ഗ​ര​റ്റു​ക​ളു​ടെ ഉ​പ​യോ​ഗ​വും ഗൗ​ര​വ​ത്തി​ൽ കാ​ണ​ണ​മെ​ന്നും ഇ​ത്ത​രം ഉ​ല്‍പന്ന​ങ്ങ​ളു​ടെ ഉ​പ​ഭോ​ഗ​വും നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ൽ ബ​ഹ്‌​വ കൂ​ട്ടി​ച്ചേ​ർ​ത്തു. 13-15 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ മു​തി​ർ​ന്ന​വ​രേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി ഇ-​സി​ഗ​ര​റ്റു​ക​ൾ വ​ലി​ക്കു​ന്ന​താ​യി സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്നു. 34 രാ​ജ്യ​ങ്ങ​ൾ ഇ-​സി​ഗ​ര​റ്റി​ന്‍റെ ഉ​പ​യോ​ഗം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ-​സി​ഗ​ര​റ്റി​ന് പ്രാ​യ​പ​രി​ധി നി​ർ​ബ​ന്ധ​മാ​ക്കാ​ത്ത 88 രാ​ജ്യ​ങ്ങ​ളും യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​ത്ത 74 രാ​ജ്യ​ങ്ങ​ളും ഉ​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health ministry- Anti-tobacco-campaignKuwait
News Summary - Ministry of Health with anti-tobacco campaign
Next Story