ആരോഗ്യ മന്ത്രാലയം രക്തദാന കാമ്പയിന് ആഗസ്റ്റ് രണ്ടിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന്റെ ഇറാഖ് അധിനിവേശത്തിന്റെ 32ാം വാർഷികത്തിന്റെ ഭാഗമായുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ വാർഷിക രക്തദാന കാമ്പയിൻ ആഗസ്റ്റ് രണ്ടിന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മന്ത്രാലയത്തിലെ രക്തപ്പകർച്ച സേവന വിഭാഗം ഡയറക്ടർ ഡോ. റീം അൽ റദ്വാൻ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
ദാതാക്കളുടെ രക്തം ജാബ്രിയ ഏരിയയിലെ കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിലും മറ്റു കേന്ദ്രങ്ങളിലും രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. കഴിഞ്ഞ വർഷം പ്രചാരണ വേളയിൽ ദാതാക്കൾ 359 രക്തപാക്കറ്റുകൾ നൽകിയെന്നും ഇത്തവണയും പൊതുജനങ്ങളുടെ സജീവ പങ്കാളിത്തമുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

