ദീർഘകാല രോഗങ്ങൾ മുൻകൂട്ടി ചെറുക്കാൻ ആരോഗ്യ മന്ത്രാലയം
text_fieldsഅവന്യൂസ് മാളിലെ ആരോഗ്യ ബോധവൽക്കരണ കാമ്പയിനിൽ നിന്ന്
കുവൈത്ത് സിറ്റി: രോഗപ്രതിരോധം, അവബോധം എന്നിവയിൽ രാജ്യവ്യാപക പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു ആരോഗ്യ മന്ത്രാലയം. വിട്ടുമാറാത്ത രോഗങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും രോഗം നേരത്തേ കണ്ടെത്തുന്നതിനെ പ്രോത്സാഹിപ്പിക്കലും ലക്ഷ്യമിട്ടാണ് പ്രചാരണ പരിപാടി. അവന്യൂസ് മാളിൽ നിന്ന് തുടക്കമിട്ട പ്രചാരണം വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ തുടരും. ഒക്ടോബർ 29ന് മന്ത്രാലയ ആസ്ഥാനത്താകും സമാപനം.
ഹൃദ്രോഗം, പ്രമേഹം, കാൻസർ, ദീർഘകാല ശ്വാസകോശ രോഗങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രചാരണ പരിപാടിയിൽ മന്ത്രാലയത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള പതിനഞ്ച് വിഭാഗങ്ങൾ പങ്കുചേരുന്നു. ‘നിങ്ങളുടെ ആരോഗ്യം ഒരു ചുവടുവെപ്പിൽ തുടങ്ങുന്നു’ എന്ന പ്രചാരണവാക്യത്തിലുള്ള പ്രചാരണം ആരോഗ്യത്തെയും രോഗപ്രതിരോധത്തെയും സഹായിക്കുന്ന ദൈനംദിന ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ്.
പുകവലി, അനാരോഗ്യകരമായ ഭക്ഷണരീതി, ശാരീരിക അധ്വാനമില്ലായ്മ, അമിതവണ്ണം തുടങ്ങിയ അപകടസാധ്യതകളെക്കുറിച്ച് അവബോധം വളർത്തുന്നതും രോഗം നേരത്തേ കണ്ടെത്തുന്നതും രോഗപ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്ന് വകുപ്പ് ഡയറക്ടർ ഡോ.വഫ അൽ കന്ദരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

