Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആരോഗ്യ മന്ത്രാലയം...

ആരോഗ്യ മന്ത്രാലയം ജീവനക്കാർക്കായി ബാക്കപ്പ് പഞ്ചിങ് സംവിധാനം ഏർപ്പെടുത്തി

text_fields
bookmark_border
ആരോഗ്യ മന്ത്രാലയം ജീവനക്കാർക്കായി ബാക്കപ്പ്   പഞ്ചിങ് സംവിധാനം ഏർപ്പെടുത്തി
cancel

കുവൈത്ത് സിറ്റി : കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ ബാക്കപ്പ് പഞ്ചിങ് സംവിധാനം ഏർപ്പെടുത്തി.

വ്യക്തിഗത ഫിംഗർപ്രിന്റ് ഉപകരണങ്ങളിൽ സാങ്കേതിക തകരാർ നേരിടുന്ന ജീവനക്കാർക്കും സാധാരണ ഡ്യൂട്ടി, ഓൺ-കാൾ ഡ്യൂട്ടി, ഓവർടൈം സമയങ്ങളിൽ സ്മാർട്ട് ഫിംഗർപ്രിന്റ് ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയാത്തവർക്കും ജോലിസ്ഥലത്ത് ലഭ്യമായ ടാബ്‌ലെറ്റ് ഉപകരണം വഴി ഹാജർ രേഖപ്പെടുത്താം. സിസ്റ്റം തകരാറുകൾ മൂലം ജീവനക്കാരെ അനധികൃതമായി ഹാജരാകാത്തവരായി രേഖപ്പെടുത്തുന്നത് ഒഴിവാക്കാനാണ് ഈ ബദൽ സംവിധാനമെന്ന് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഫാത്തിമ അൽ-നജ്ജാർ പറഞ്ഞു. സ്ഥിരം ഫിംഗർപ്രിന്റ് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാനും സാങ്കേതിക തകരാറുകൾ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്ത് പരിഹരിക്കാനും ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് മന്ത്രാലയം നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsministry of healthattendance
News Summary - ആരോഗ്യ മന്ത്രാലയം ജീവനക്കാർക്കായി ബാക്കപ്പ് പഞ്ചിങ് സംവിധാനം ഏർപ്പെടുത്തി
Next Story