Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 5:03 AM GMT Updated On
date_range 2022-08-02T10:33:29+05:30ഇറാഖ് അധിനിവേശ സ്മരണ: ആരോഗ്യ മന്ത്രാലയം രക്തദാന കാമ്പയിനിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: ഇറാഖ് സൈനിക അധിനിവേശത്തിന് 32 വർഷമായതിന്റെ സ്മരണയുടെ ഭാഗമായി ആരോഗ്യ മന്ത്രാലയം രക്തദാന കാമ്പയിനിന് തുടക്കം. കഴിഞ്ഞ വർഷം രക്തദാതാക്കൾ 359 രക്ത പാക്കറ്റുകൾ നൽകിയെന്നും ഇത്തവണയും പൊതുജനങ്ങൾ സജീവമായി രംഗത്തുവരണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. 1990 ആഗസ്റ്റ് രണ്ടിനായിരുന്നു അധിനിവേശം. ആക്രമണത്തിലൂടെ ഇറാഖ് രാജ്യത്തെ സ്വാതന്ത്ര്യവും നിയമസാധുതയും തകർക്കുകയും പൗരന്മാരെ കൊലപ്പെടുത്തുകയും ചെയ്തതായി സംഭവത്തെ അനുസ്മരിച്ച് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാറിനും ജനങ്ങൾക്കുമൊപ്പം അന്ന് മിക്ക രാജ്യങ്ങളും അധിനിവേശത്തെ എതിർക്കാൻ നിലകൊണ്ടെന്നും രാജ്യചരിത്രത്തിലെ ആ കറുത്ത ദിനത്തിന്റെ ഭീകരത അനുഭവിക്കാത്ത പുതിയ തലമുറക്കായി ചരിത്രം കൂടുതൽ അനുസ്മരിക്കണമെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.
Next Story