Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഷിംഗിൾസ് വാക്സിനേഷൻ...

ഷിംഗിൾസ് വാക്സിനേഷൻ ആരോഗ്യ മന്ത്രാലയം വിപുലീകരിച്ചു

text_fields
bookmark_border
ഷിംഗിൾസ് വാക്സിനേഷൻ ആരോഗ്യ മന്ത്രാലയം വിപുലീകരിച്ചു
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് ഷിംഗിൾസ് അണുബാധ വാക്സിനേഷൻ ആരോഗ്യ മന്ത്രാലയം വിപുലീകരിച്ചു. അമ്പത് വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഇനി വാക്സിൻ നൽകും.

രോഗപ്രതിരോധ ശേഷി കുറഞ്ഞ പതിനെട്ട് വയസ്സിനു മുകളിലുള്ളവരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി രാജ്യത്തുടനീളം വാക്സിനേഷൻ കേന്ദ്രങ്ങളും വർധിപ്പിച്ചു. വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് സമീപത്തെ പ്രതിരോധ ആരോഗ്യ ക്ലിനിക്കില്‍ സമീപിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നാൽപ്പത് പ്രതിരോധ ആരോഗ്യ ക്ലിനിക്കുകളിലും പ്രധാന ആശുപത്രികളിലും വാക്സിൻ ലഭ്യമാണ്.

ശരീരത്തിൽ നിഷ്ക്രിയമായി തുടരുന്ന വരിസെല്ല-സോസ്റ്റർ വൈറസ് വീണ്ടും സജീവമാകുന്നതാണ് ഷിംഗിൾസിന് കാരണം. പ്രായം കൂടുന്നതിനനുസരിച്ച് രോഗസാധ്യതയും വർധിക്കുമെന്നും ദീർഘകാല നാഡീവേദന ഉൾപ്പെടെയുള്ള സങ്കീർണതകൾ ഒഴിവാക്കാൻ വാക്സിനേഷൻ സഹായിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ministry of healthKuwaitHealth Awareness
News Summary - Ministry of Health expands shingles vaccination
Next Story