Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​മ​ദാ​ൻ: കുവൈത്ത്...

റ​മ​ദാ​ൻ: കുവൈത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ ഫ്ലെ​ക്‌​സി​ബി​ൾ പ്ര​വൃ​ത്തി സ​മ​യം

text_fields
bookmark_border
റ​മ​ദാ​ൻ: കുവൈത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ ഫ്ലെ​ക്‌​സി​ബി​ൾ പ്ര​വൃ​ത്തി സ​മ​യം
cancel

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ൻ മാ​സ​ത്തി​ലെ പ്ര​വ​ർ​ത്ത​ന സ​മ​യം ഫ്ലെ​ക്‌​സി​ബി​ൾ വ്യ​വ​സ്ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​യി​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ക്ടി​ങ് അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ൻ​വ​ർ അ​ൽ ഹം​ദാ​ൻ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് റ​മ​ദാ​ൻ മാ​സ​ത്തി​ൽ സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ൾ, മ​ന്ത്രാ​ല​യ​ങ്ങ​ൾ എ​ന്നി​വ​ക്ക് ഫ്ലെ​ക്സി​ബി​ൾ സം​വി​ധാ​ന​ത്തോ​ടെ നാ​ല​ര മ​ണി​ക്കൂ​റാണ് പ്ര​വൃ​ത്തി സ​മ​യം.

രാ​വി​ലെ 8.30 മു​ത​ൽ 10.30 വ​രെ​യു​ള്ള അ​ഞ്ച് സ​മ​യ സ്ലോ​ട്ടു​ക​ളി​ൽനി​ന്ന് ജീ​വ​ന​ക്കാ​ർ ഇ​ഷ്ട​മു​ള്ള​വ തെ​ര​ഞ്ഞെ​ടു​ക്കാം. ഈ ​സ്ലോ​ട്ടു​ക​ൾ​ക്കു​ള്ളി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും എ​ത്തി​ച്ചേ​രാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വാ​ദ​മു​ണ്ട്. എ​ന്നാ​ൽ, എ​ത്തി​യ സ​മ​യം മു​ത​ൽ നാ​ല​ര മ​ണി​ക്കൂ​ർ ജോ​ലി പൂ​ർ​ത്തി​യാ​ക്ക​ണം.

റ​മ​ദാ​നി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ഷി​ഫ്റ്റു​ക​ളു​ടെ തു​ട​ക്ക​ത്തി​ലും അ​വ​സാ​ന​ത്തി​ലും 15 മി​നി​റ്റ് ഗ്രേ​സ് പി​രീ​ഡും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സ്ത്രീ ​ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​വൃ​ത്തി ദി​വ​സ​ത്തി​ന്‍റെ അ​വ​സാ​നം 15 മി​നി​റ്റ് അ​ധി​ക ഗ്രേ​സ് പി​രീ​ഡ് ല​ഭി​ക്കും. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജീ​വ​ന​ക്കാ​രെ നി​ർ​ദി​ഷ്ട സ​മ​യ സ്ലോ​ട്ടു​ക​ളി​ലേ​ക്ക് അ​സൈ​ൻ ചെ​യ്യാ​നോ ഓ​പ്ഷ​നു​ക​ളി​ൽനി​ന്ന് ഒ​ന്ന് തി​ര​ഞ്ഞെ​ടു​ക്കാ​നു​മു​ള്ള അ​ധി​കാ​ര​വു​മു​ണ്ട്.

രാവിലെ 8:30 മു​ത​ൽ ഒ​രു​മ​ണി​വ​രെ, ഒ​മ്പ​തു മു​ത​ൽ 1.30വ​രെ, 9.30 മു​ത​ൽ ര​ണ്ടു​വ​രെ, 10 മു​ത​ൽ 2.30 വ​രെ, 10.30 മു​ത​ൽ മൂ​ന്നു​വ​രെ എ​ന്നി​ങ്ങ​നെ​യാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന സ​മ​യ സ്ലോ​ട്ടു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of EducationKuwaitRamadan
News Summary - Ministry of Education Sets Working Hours for Ramadan
Next Story