കുടിശ്ശിക പിരിച്ചെടുക്കൽ: കമ്യൂണിക്കേഷൻ മന്ത്രാലയം സമാഹരിച്ചത് 46 ദശലക്ഷം ദീനാർ
text_fieldsകുവൈത്ത് കമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ആസ്ഥാന കേന്ദ്രം
കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങൾ നൽകുന്ന സേവനങ്ങളുടെ കുടിശ്ശിക ശേഖരിക്കുന്നതിനായി കമ്യൂണിക്കേഷൻ മന്ത്രാലയം സംഘടിപ്പിച്ച പ്രചാരണ കാമ്പയിനിലൂടെ 46.397 ദശലക്ഷം കുവൈത്ത് ദീനാർ സമാഹരിച്ചതായി അധികൃതർ അറിയിച്ചു. മുഴുവൻ കുടിശ്ശികകളും പിരിച്ചെടുത്ത് ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ കാമ്പയിൻ തുടരുമെന്ന് മന്ത്രാലയ വക്താവ് മിഷ്അൽ അസ്സെയ്ദ് വാർത്തക്കുറിപ്പിൽ പറഞ്ഞു.
ടെലിഫോൺ, ഫൈബർ, കേബിൾ, ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ്, 800 ലൈൻ, ആന്റിന, ഐ.എസ്.ഡി.എൻ ലൈൻ തുടങ്ങിയ മേഖലകളിലടക്കം പ്രവർത്തിക്കുന്ന നിരവധി കമ്പനികളിൽ നിന്നാണ് മന്ത്രാലയത്തിന് വലിയ കുടിശ്ശികകൾ പിരിഞ്ഞുകിട്ടാനുള്ളത്. മന്ത്രാലയം നൽകുന്ന സേവനങ്ങൾ തുടരുന്നതിനും വിച്ഛേദിച്ച സേവനങ്ങൾ പുനരാരംഭിക്കുന്നതിനും എല്ലാ ഗുണഭോക്താക്കളും അവരുടെ സാമ്പത്തിക കുടിശ്ശികകൾ വേഗത്തിൽ അടച്ചുതീർക്കണമെന്ന് മിഷ്അൽ അസ്സെയ്ദ് ആഹ്വാനം ചെയ്തു. കുടിശ്ശികകൾ നൽകാത്തവർക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

