Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശുവൈഖ് ഇൻഡസ്ട്രിയൽ...

ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന

text_fields
bookmark_border
ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന
cancel

കുവൈത്ത് സിറ്റി: ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ വാഹന നന്നാക്കൽ ഗാരേജുകളിൽ വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന. പരിശോധനയിൽ വിവിധ നിയമലംഘനങ്ങളിൽ 46 നോട്ടീസുകൾ നൽകി.

വാറന്റി ഷെഡ്യൂളുകൾ പ്രദർശിപ്പിക്കാതിരിക്കൽ, ജനറൽ ട്രാഫിക് വകുപ്പിന്റെ അനുമതിയില്ലാതെ വാഹന അറ്റകുറ്റപ്പണി എന്നിവയും നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു.

ചട്ടങ്ങൾ ലംഘിച്ച് ഉപയോഗിച്ച ടയറുകൾ വിൽക്കുന്നതായി കണ്ടെത്തിയ ഒരു വെയർഹൗസ് ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. വാണിജ്യ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധത മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Ministry of Commerce and Industry inspects Shuwaikh Industrial Area
Next Story