വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന; വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തു
text_fieldsവാണിജ്യ വ്യവസായ മന്ത്രാലയം ഉദ്യോഗസഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: വാണിജ്യ വ്യവസായ മന്ത്രാലയം ഫർവാനിയ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ 381 വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡുകളെ അനുകരിക്കുന്ന വ്യാജ വാച്ചുകൾ, വാലറ്റുകൾ, സ്ത്രീകളുടെ ഹാൻഡ്ബാഗുകൾ, തൊപ്പികൾ എന്നിവ പിടിച്ചെടുത്ത വസ്തുക്കളിൽ ഉൾപ്പെടുന്നതായി വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു. നിയമലംഘകരെ പിടികൂടുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നടപടി.
എല്ലാത്തരം വാണിജ്യ ലംഘനങ്ങളും നിരീക്ഷിക്കുന്നതിനായി മന്ത്രാലയം പരിശോധനാസംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. ന്യായമായ വിലനിർണയം ഉറപ്പാക്കുക, കൃത്രിമ വില വർധന തടയുക, ഉൽപന്ന ഗുണനിലവാരം പരിശോധിക്കുക, ഉൽപന്നങ്ങളുടെ നിർമാണ രാജ്യം സ്ഥിരീകരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും രാജ്യത്തെ നിയമങ്ങളും മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയും ഫൈസൽ അൽ അൻസാരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

