വാണിജ്യ വ്യവസായ മന്ത്രാലയ പരിശോധന: 11 ഷോപ്പുകൾ അടച്ചുപൂട്ടി
text_fieldsവാണിജ്യ വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥൻ ഷോപ്പിൽ നോട്ടീസ് പതിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളിൽ വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ ഗവർണറേറ്റുകളിൽ നടന്ന അടിയന്തര പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
ജഹ്റ ഗവർണറേറ്റിൽ ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തി. ഇവിടെ ചട്ടങ്ങൾ ലംഘിച്ച് നിരവധി കടകൾ വ്യാജ വസ്തുക്കൾ വിൽക്കുന്നതായും തെളിഞ്ഞു. തുടർന്ന് 11 ഷോപ്പുകൾ അടക്കുകയും നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. വാണിജ്യ വഞ്ചനയെ ചെറുക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങളെ ഹനിക്കുന്ന പ്രവൃത്തികൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
24 മണിക്കൂറും അടിയന്തര പരിശോധന ടീം സജ്ജമാണ്.
വിപണി നിയന്ത്രണത്തിനും വാണിജ്യ നീതി ഉറപ്പാക്കുന്നതിനും പൊതുജന സഹകരണം അനിവാര്യമാണെന്നും
സംശയാസ്പദമായ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

