കാഡറ്റുകളുടെ മരണം: മന്ത്രിസഭ ചർച്ച ചെയ്തു
text_fieldsകുവൈത്ത് സിറ്റി: സൈനിക അക്കാദമിയിൽ രണ്ടു കാഡറ്റുകൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം മന്ത്രിസഭാ യോഗം ചർച്ച ചെയ്തു. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽമുബാറക് അൽഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ സീഫ് പാലസിലാണ് മന്ത്രിസഭ യോഗം ചേർന്നത്. അലി അസ്സബാഹ് സൈനിക അക്കാദമിയിലെ കാഡറ്റുകളുടെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങൾ പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം.
മരിച്ച കാഡറ്റുകളുടെ കുടുംബാംഗങ്ങളെ മന്ത്രിസഭ അനുശോചനം അറിയിച്ചു.
അക്കാദമിയിലെ സംഭവവികാസങ്ങൾക്ക് പിന്നിലെ മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരാൻ ഉത്തരവിട്ടു. ഇന്തോനേഷ്യയിലെ ജകാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മൂന്നു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും അടക്കം മികച്ച പ്രകടനം കാഴ്ചവെച്ച കുവൈത്തി സംഘത്തെ മന്ത്രിസഭ അഭിനന്ദിച്ചു. അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹിെൻറ അമേരിക്കൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ഏറെ ശക്തമാക്കുമെന്ന് മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
