അധ്യാപകരോട് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനാവശ്യപ്പെട്ട് മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: അധ്യാപകരോട് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാൻ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം. പുതിയ വൈറസ് വകഭേദത്തിൽനിന്ന് പ്രതിരോധം ലക്ഷ്യമാക്കിയാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. കുട്ടികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ പ്രധാനമാണെന്നും ഇപ്പോൾ തിരക്കില്ലാതെ ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാൻ അവസരമുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മന്ത്രാലയ ജീവനക്കാർക്ക് നേരത്തെ ആദ്യഘട്ട വാക്സിൻ നൽകിയിട്ടുള്ളതിനാൽ മിക്കവർക്കും ഇപ്പോൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്ന സമയപരിധി ആയിട്ടുണ്ട്. വൈറസ് വ്യാപനമുണ്ടായില്ലെങ്കിൽ അടുത്ത സെമസ്റ്റർ മുതൽ പൂർണ തോതിൽ സ്കൂളുകൾ പ്രവർത്തിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രാലയം.

