Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ഭ്യ​ന്ത​ര...

ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ​യും പ്ര​തി​രോ​ധ മ​ന്ത്രി​യെ​യും നീ​ക്കി

text_fields
bookmark_border
ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ​യും  പ്ര​തി​രോ​ധ മ​ന്ത്രി​യെ​യും നീ​ക്കി
cancel
camera_alt?????? ????????? ??? ?????????? ???????????, ?????? ?????? ???????? ??????????

കു​വൈ​ത്ത് സി​റ്റി: കാ​വ​ൽ മ​ന്ത്രി​സ​ഭ​യി​ലെ പ്ര​തി​രോ​ധ​മ​ന്ത്രി ശൈ​ഖ് നാ​സ​ര്‍ അ​ല്‍ സ​ബാ​ഹ് അ​ല്‍ അ​ഹ​മ​ദ്, ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് അ​ല്‍ ജ​ർ​റാ​ഹ്​ എ​ന്നി​വ​രെ അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ് ചു​മ​ത​ല​യി​ൽ​നി​ന്ന്​ നീ​ക്കി. ട്വി​റ്റ​റി​ലൂ​ടെ പ​ര​സ്​​പ​രം വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​മീ​ർ ഇ​രു​വ​രെ​യും സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ നീ​ക്കി​യ​ത്. ര​ണ്ടു​പേ​രും രാ​ജി​വെ​ച്ച മ​ന്ത്രി​സ​ഭ​യി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യി​രു​ന്നു.


പു​തി​യ മ​ന്ത്രി​സ​ഭ വ​രു​ന്ന​ത്​ വ​രെ കാ​ബി​ന​റ്റ് കാ​ര്യ​മ​ന്ത്രി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​ന​സ് അ​ല്‍ സാ​ലി​ഹി​ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ അ​ധി​ക ചു​മ​ത​ല ന​ല്‍കും.
വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ് അ​സ്സ​ബാ​ഹി​നാ​ണ് പ്ര​തി​രോ​ധ​മ​ന്ത്രി​യു​ടെ താ​ൽ​കാ​ലി​ക ചു​മ​ത​ല.


ന​വം​ബ​ര്‍ 14നാ​ണ്​ ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള​ മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ച​ത്. എ​ന്നാ​ൽ, പു​തി​യ മ​ന്ത്രി​സ​ഭ വ​രു​ന്ന​തു​വ​രെ തു​ട​രാ​ൻ അ​മീ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsministers
News Summary - ministers-kuwait-gulf news
Next Story