Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശു​വൈ​ഖ്​ സെ​ൻ​ട്ര​ൽ...

ശു​വൈ​ഖ്​ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ മ​ന്ത്രി​യു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന

text_fields
bookmark_border
ശു​വൈ​ഖ്​ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ മ​ന്ത്രി​യു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന
cancel
camera_alt

വാ​ണി​ജ്യ​മ​ന്ത്രി ഫ​ഹ​ദ് അ​ൽ ശ​രി​ആ​ൻ വി​പ​ണി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വി​പ​ണി​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി സ​ർ​ക്കാ​ർ. ബു​ധ​നാ​ഴ്ച ശു​വൈ​ഖി​ലെ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ വാ​ണി​ജ്യ​മ​ന്ത്രി ഫ​ഹ​ദ് അ​ൽ ശ​രി​ആ​ൻ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ചി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല സം​ബ​ന്ധി​ച്ച് വാ​ണി​ജ്യ​മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി നേ​രി​ട്ട് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. കൃ​ത്രി​മ വി​ല വ​ർ​ധ​ന ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​രി​ശോ​ധ​ന​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

റ​മ​ദാ​നി​ലെ ഉ​യ​ർ​ന്ന ഉ​പ​ഭോ​ഗം ക​ണ​ക്കി​ലെ​ടു​ത്ത്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ന്യാ​യ​വി​ല​യും ഉ​റ​പ്പാ​ക്കാ​ൻ മ​ന്ത്രാ​ല​യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ മ​ന്ത്രി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വി​ഭാ​ഗം രാ​ജ്യ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സ​ഹ​ക​ര​ണ സ്റ്റോ​റു​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. കൃ​ത്രി​മ വി​ല​ക്ക​യ​റ്റം ത​ട​യാ​നാ​യി നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ ക​മ്പോ​ള വി​ല നി​ല​വാ​രം വാ​ണി​ജ്യ മ​ന്ത്രാ​ല​യം വെ​ബ്സൈ​റ്റി​ൽ പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല നേ​രി​ട്ട് പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഈ ​സം​വി​ധാ​നം. വി​ല വി​വ​രം നി​ത്യ​വും അ​പ്ഡേ​റ്റ് ചെ​യ്യു​മെ​ന്നും കൂ​ടു​ത​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ​ട്ടി​ക​യി​ൽ ചേ​ർ​ക്കു​മെ​ന്നും വാ​ണി​ജ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectionKuwaitShuwaikh Central Market
News Summary - Minister's inspection in the Shuwaikh Central Market
Next Story