Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനടത്തിപ്പ് വിലയിരുത്തി...

നടത്തിപ്പ് വിലയിരുത്തി മന്ത്രിതല സമിതി; വികസനപദ്ധതികൾക്ക് വേഗം കൂട്ടും

text_fields
bookmark_border
നടത്തിപ്പ് വിലയിരുത്തി മന്ത്രിതല സമിതി; വികസനപദ്ധതികൾക്ക് വേഗം കൂട്ടും
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​ത​ല സ​മി​തി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ് വി​ല​യി​രു​ത്തി മ​ന്ത്രി​ത​ല സ​മി​തി.ബ​യാ​ൻ പാ​ല​സി​ൽ ചേ​ർ​ന്ന 45-ാമ​ത് യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.മു​ബാ​റ​ക് അ​ൽ ക​ബീ​ർ തു​റ​മു​ഖം, വൈ​ദ്യു​തി മേ​ഖ​ല, പു​ന​രു​പ​യോ​ഗ ഊ​ർ​ജ്ജ വി​ക​സ​നം, കു​റ​ഞ്ഞ കാ​ർ​ബ​ൺ ഹ​രി​ത മാ​ലി​ന്യ പു​ന​രു​പ​യോ​ഗ സം​വി​ധാ​ന​ങ്ങ​ൾ, ഭ​വ​ന വി​ക​സ​നം, മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്റു​ക​ൾ​ക്കു​ള്ള പാ​രി​സ്ഥി​തി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, സ്വ​ത​ന്ത്ര മേ​ഖ​ല​ക​ൾ, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ൾ, മ​രു​ഭൂ​മീ​ക​ര​ണ​ത്തെ ചെ​റു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലെ ന​ട​പ​ടി​ക​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു.

സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​ന കാ​ഴ്ച​പ്പാ​ട് കൈ​വ​രി​ക്കു​ന്ന​തി​നാ​യി തു​ട​ർ​ച്ച​യാ​യ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​ലും എ​ല്ലാ പ​ദ്ധ​തി​ക​ളും വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ലും കു​വൈ​ത്ത് നേ​തൃ​ത്വ​ത്തി​ന്റെ താ​ൽ​പ​ര്യം പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നും ഉ​ണ​ർ​ത്തി. മു​നി​സി​പ്പ​ൽ കാ​ര്യ സ​ഹ​മ​ന്ത്രി​യും ഭ​വ​ന കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ അ​ബ്ദു​ൽ​തീ​ഫ് അ​ൽ മ​ഷാ​രി, ധ​ന​കാ​ര്യ, വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ്ജ മ​ന്ത്രി, സാ​മ്പ​ത്തി​ക, നി​ക്ഷേ​പ കാ​ര്യ ആ​ക്ടി​ങ് സ​ഹ​മ​ന്ത്രി ഡോ. ​സു​ബീ​ഹ് അ​ൽ മു​ഖൈ​സീം, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദീ​വാ​നി​ലെ ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ശൈ​ഖ് ഖാ​ലി​ദ് മു​ഹ​മ്മ​ദ് അ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹ്, ഫ​ത്‌​വ, നി​യ​മ​നി​ർ​മാ​ണ വ​കു​പ്പ് മേ​ധാ​വി കൗ​ൺ​സി​ല​ർ സ​ലാ​ഹ് അ​ൽ മ​ജീ​ദ്, പ​ബ്ലി​ക് ടെ​ൻ​ഡ​റു​ക​ൾ​ക്കാ​യു​ള്ള സെ​ൻ​ട്ര​ൽ ഏ​ജ​ൻ​സി മേ​ധാ​വി ഇ​സ്സാം അ​ൽ മ​ർ​സൂ​ഖ്, വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ്ജ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ. ​ആ​ദി​ൽ അ​ൽ സ​മീ​ൽ, ഏ​ഷ്യ​ൻ കാ​ര്യ​ങ്ങ​ളു​ടെ അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും ക​മ്മി​റ്റി റി​പ്പോ​ർ​ട്ട​റു​മാ​യ അം​ബാ​സ​ഡ​ർ സ​മീ​ഹ് ഹ​യാ​ത്ത് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministerial CommitteeKuwait Newsdevelopment projectsgulf news malayalam
News Summary - Ministerial committee assesses implementation; Development projects will be expedited
Next Story