സബാഹ് അൽ നാസർ പാലം പദ്ധതി പ്രദേശം മന്ത്രി സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: നിർമാണം പുരോഗമിക്കുന്ന സബാഹ് അൽ നാസർ പാലം പദ്ധതി പ്രദേശം പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ സന്ദർശിച്ചു.
പാലത്തിന്റെ ചില ഭാഗങ്ങൾ തുറക്കുന്നതിനോടനുബന്ധിച്ച്, അന്തിമഘട്ട ജോലികൾ മന്ത്രി വിലയിരുത്തി. ഏകദേശം 12 വർഷത്തോളം മുടങ്ങിക്കിടന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ, വേഗത്തിലാക്കിയതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
സിക്‌സ്ത് റിംഗ് റോഡിൽ സാൽമിയയിൽ നിന്ന് റൂട്ട് 604-ലേക്ക് (കബ്ദ്) പോകുന്ന വാഹനയാത്രക്കാർക്കായി തുറന്നുകൊടുത്ത പാതയുടെ ഭാഗം പ്രയോജനകരമാണെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു.
ജഹ്‌റയിൽ നിന്ന് റൂട്ട് 604-ലേക്ക് വരുന്നവർക്കായി ഒരു എക്സിറ്റും തുറന്നിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ ഈ പാലം സിക്സ്ത് റിംഗ് റോഡിലെയും റൂട്ട് 604-ലെയും ഗതാഗതം മെച്ചപ്പെടുത്തുകയും, റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുമെന്നും പൊതുമരാമത്ത് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

