അബ്ദലി റോഡ് മന്ത്രി സന്ദർശിച്ചു; റോഡ് നവീകരണ പ്രവർത്തനങ്ങൾ തുടരുന്നു
text_fieldsപൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ അബ്ദലി റോഡിൽ മന്ത്രി സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് റോഡ് നവീകരണ പ്രവർത്തനങ്ങൾ തുടരുന്നു. അബ്ദലി റോഡിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികളുടെ പുരോഗതി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ വിലയിരുത്തി. ഇതിന്റെ ഭാഗമായി മന്ത്രി നിർമാണസ്ഥലം സന്ദർശിച്ചു.
നിർമാണ പ്രവർത്തിസമയക്രമം ഉറപ്പാക്കൽ, റോഡ് നവീകരണത്തിൽ എല്ലാ അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായാണ് പരിശോധനയെന്ന് ഡോ. അൽ മഷാൻ സന്ദർശനത്തിന് ശേഷം പറഞ്ഞു.
രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നായി അബ്ദലി റോഡിന്റെ അറ്റകുറ്റപ്പണികൾ കണക്കാക്കപ്പെടുന്നതായും രാജ്യത്തിന്റെ എല്ലാ മേഖലകളിലുമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് പൊതുമരാമത്ത് മന്ത്രാലയം മുൻഗണന നൽകുന്നുണ്ടെന്നും ഡോ.അൽ മഷാൻ വ്യക്തമാക്കി.
ദേശീയ പുരോഗതിയുടെ ഒരു അടിസ്ഥാനമായി ഇതിനെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷ, വർദ്ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശേഷി വർധിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് നവീകരണ പ്രവർത്തനങ്ങളെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

