മന്ത്രി ശൈഖ് തലാൽ നേവി ബേസിൽ പര്യടനം നടത്തി
text_fieldsമന്ത്രി ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് ഉദ്യോഗസ്ഥർക്കൊപ്പം
കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് നേവി ബേസിൽ പര്യടനം നടത്തി.
നാവികസേനയും കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷനും തമ്മിലുള്ള ഏകോപന യോഗങ്ങളുടെ ഫലങ്ങൾ മന്ത്രി അവലോകനംചെയ്തു. രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് മന്ത്രി ഉദ്യോഗസ്ഥരെ ഉണർത്തി.
നാവികസേനയും കോസ്റ്റ് ഗാർഡും കടൽക്കൊള്ളയെ ചെറുക്കുന്നതിന് നിരീക്ഷണവും സുരക്ഷാ പ്രവർത്തനങ്ങളും സംഘടിപ്പിക്കുകയും ശക്തമാക്കുകയും ചെയ്തതായി അദ്ദേഹം സൂചിപ്പിച്ചു. ഇക്കാര്യത്തിൽ നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്നും അഭ്യർഥിച്ചു.
നാവികസേന, കോസ്റ്റ് ഗാർഡ് ജനറൽ അഡ്മിനിസ്ട്രേഷൻ
എന്നിവയിൽ ജോലി ചെയ്യുന്നവരുടെ ജാഗ്രത, മനോവീര്യം എന്നിവയെ ശൈഖ് തലാൽ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

