സിവിൽ ഏവിയേഷൻ മേഖല വികസനത്തെ പ്രശംസിച്ച് മന്ത്രി
text_fieldsഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അസ്സബാഹ് ഡി.ജി.സി.എ പ്രതിനിധികളുമായുള്ള യോഗത്തിൽ
കുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അസ്സബാഹ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) സന്ദർശിച്ചു. വിമാനത്താവള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കൽ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സാങ്കേതിക, നാവിഗേഷൻ സേവനങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ ഡി.ജി.സി.എ മന്ത്രിക്ക് വിശദീകരിച്ചു.
രാജ്യത്തിന്റെ വ്യോമഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും ഡി.ജി.സി.എ നടത്തുന്ന ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു. വിശാലമായ വ്യോമയാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തുടർച്ചയായ പിന്തുണയും വ്യക്തമാക്കി.
ഡി.ജി.സി.എ പ്രസിഡന്റ് ശൈഖ് ഹുമൂദ് മുബാറക് അൽ ഹുമൂദ് അൽ ജാബിർ അസ്സബാഹുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഉന്നതതല പിന്തുണയുടെ പ്രാധാന്യം സൂചിപ്പിച്ച ശൈഖ് ഹുമൂദ് സന്ദർശനത്തിന് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

