സാമൂഹികകാര്യ മന്ത്രി ലോകബാങ്ക് പ്രതിനിധിയുമായി ചർച്ച നടത്തി
text_fieldsമന്ത്രി ഡോ. അംതാൽ അൽ ഹുവൈല കുവൈത്തിലെ ലോകബാങ്ക് കൺട്രി മാനേജർ അഷർ ഇഖ്ബാലുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: സാമൂഹികകാര്യ, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല കുവൈത്തിലെ ലോകബാങ്ക് കൺട്രി മാനേജർ അഷർ ഇഖ്ബാലുമായി കൂടികാഴ്ച നടത്തി.
പബ്ലിക് അതോറിറ്റി ഫോർ ഡിസെബിലിറ്റി അഫയേഴ്‌സ്, സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സ് ഉൾപ്പെടെയുള്ള സാമൂഹികവും കുടുംബപരവുമായ സംരംഭങ്ങളാണ് ചർച്ചയിൽ ഉൾപ്പെട്ടതെന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ അൽ ഹുവൈല പറഞ്ഞു.
മന്ത്രാലയത്തിലെ സ്ത്രീ ശാക്തീകരണത്തിലെ പുരോഗതി അവർ അവലോകനം ചെയ്തു. മന്ത്രാലയത്തിന്റെ വിവിധ മേഖലകളിലുടനീളം സ്ത്രീകൾ ഇപ്പോൾ 50 ശതമാനം നേതൃത്വ സ്ഥാനങ്ങളും 55 ശതമാനം മേൽനോട്ട ചുമതലകളും വഹിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
യൂണിയൻ ഓഫ് കൺസ്യൂമർ കോ ഓപ്പറേറ്റീവ് സൊസൈറ്റികളുടെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീയെ നിയമിച്ചതും മന്ത്രി എടുത്തുപറഞ്ഞു. നേതൃത്വത്തിലും തീരുമാനമെടുക്കൽ റോളുകളിലും കുവൈത്ത് സ്ത്രീകൾക്കുള്ള ശക്തമായ പിന്തുണയാണ് ഈ നടപടിയെന്നും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

