സാമൂഹികകാര്യ മന്ത്രി ചൈനീസ് പ്രവിശ്യ ഉദ്യോഗസ്ഥനുമായി ചർച്ച നടത്തി
text_fieldsസാമൂഹിക, കുടുംബ, ബാലകാര്യ മന്ത്രി ഡോ. അംതൽ അൽ ഹുവൈല ചൈന പ്രതിനിധികൾക്കൊപ്പം
കുവൈത്ത് സിറ്റി: സാമൂഹിക, കുടുംബ, ബാലകാര്യ മന്ത്രി ഡോ. അംതൽ അൽ ഹുവൈല ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ പ്രവിശ്യ പീപ്പ്ൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിങ് കമ്മിറ്റി വൈസ് ചെയർപേഴ്സൻ ഷാങ് ബോജുവാനുമായി കൂടിക്കാഴ്ച നടത്തി. ചൈനയും കുവൈത്തും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു.
വയോജനങ്ങളുടെയും ദുർബലരായവരുടെയും പരിചരണം, സാമൂഹിക പരിചരണം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അനുഭവം പങ്കുവെക്കുന്നതായി ചർച്ചയെന്ന് സാമൂഹിക മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
കുവൈത്തും ചൈനയും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധത്തെ ഇരുപക്ഷവും പ്രശംസിച്ചു. ഫലപ്രദമായ സഹകരണം പ്രോത്സാഹിപ്പിക്കാനും സാമൂഹിക സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള താൽപര്യവും പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

