സാമ്പത്തിക, നിക്ഷേപ കാര്യ മന്ത്രി സൗദി ധനമന്ത്രിയുമായി ചർച്ച നടത്തി
text_fieldsസാമ്പത്തിക, നിക്ഷേപ കാര്യ മന്ത്രി അൻവർ അൽ മുദാഫ് സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദാനുമായി
കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: സാമ്പത്തിക, നിക്ഷേപ കാര്യ മന്ത്രി അൻവർ അൽ മുദാഫ് സൗദി അറേബ്യ ധനമന്ത്രി മുഹമ്മദ് അൽ ജദാനുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തും സൗദിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവ ഇരുവരും ചർച്ച ചെയ്തു. റിയാദിൽ ഇസ് ലാമിക് ഡവലപ്മെന്റ് ബാങ്ക് ഗ്രൂപ് വാർഷിക യോഗത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് കുവൈത്ത് ധനമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ തന്ത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നത് ധനമന്ത്രിമാർ വിലയിരുത്തി.

