അമേരിക്കയും കുവൈത്തും സഹകരണം ശക്തമാക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ധനകാര്യ മന്ത്രി ഡോ. നായിഫ് അൽ ഹജ്റുഫും അമേരിക്കൻ ധനകാര്യ സെക്രട്ടറി സ്റ്റീവൻ മെനൂഷിനും ചർച്ച നടത്തി. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിലും അതുവഴി ഭീകരവാദ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിലും കൈവരിച്ച പുരോഗതി സംബന്ധിച്ചാണ് ഇരുവരും ചർച്ച നടത്തിയത്. ഈ രണ്ട് ലക്ഷ്യങ്ങളും യാഥാർഥ്യമാക്കുന്നതിൽ ഇരു രാജ്യങ്ങളും കൂടുതൽ സഹകരിച്ചു പ്രവർത്തിക്കാൻ ധാരണയായി. അന്താരാഷ്ട്രതലത്തിൽ നടക്കുന്ന ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കുവൈത്ത് നൽകുന്ന പിന്തുണയെ യു.എസ് സെക്രട്ടറി പ്രശംസിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
