സ്ത്രീകളെ സൈന്യത്തിലെടുത്താൽ മന്ത്രിക്കെതിരെ കുറ്റവിചാരണയെന്ന് എം.പി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്ത്രീകളെ സൈന്യത്തിലെടുക്കാൻ തീരുമാനിച്ചാൽ പ്രതിരോധമന്ത്രി ശൈഖ് നാസർ സബാഹ് അൽ അഹ്മദിനെതിരെ കുറ്റവിചാരണ കൊണ്ടുവരുമെന്ന് മുഹമ്മദ് ഹായിഫ് അൽ മുതൈരി എം.പി പറഞ്ഞു. നമ്മുടെ സ്വത്വം നഷ്ടപ്പെടുത്തുന്നവിധം അതിര് ലംഘിക്കരുത്. സൈനികസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ഇടമില്ല.
നേരേത്ത അതിർത്തികളിൽ പരിശോധനക്കായി ചെറിത തോതിൽ സ്ത്രീകളെ ഉപയോഗപ്പെടുത്തിയിരുന്നു. അതിർത്തി വഴി വരുന്ന സ്ത്രീകളുടെ സ്വകാര്യത മാനിച്ചായിരുന്നു ഇത്. എതിർപ്പുകൾ അവഗണിച്ച് വനിതകളെ സൈന്യത്തിലെടുക്കാനാണ് തീരുമാനമെങ്കിൽ മന്ത്രി കുറ്റവിചാരണ നേരിടേണ്ടിവരുമെന്ന് മുഹമ്മദ് ഹായിഫ് എം.പി കൂട്ടിച്ചേർത്തു.
