Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമന്ത്രി ഡോ.അംതാൽ അൽ...

മന്ത്രി ഡോ.അംതാൽ അൽ ഹുവൈല ഷെൽട്ടർ സെന്റർ പരിശോധിച്ചു

text_fields
bookmark_border
മന്ത്രി ഡോ.അംതാൽ അൽ ഹുവൈല ഷെൽട്ടർ സെന്റർ പരിശോധിച്ചു
cancel
camera_alt

സാമൂഹിക, കുടുംബ, ബാല്യ കാര്യ മന്ത്രി ഡോ.അംതാൽ അൽ ഹുവൈല സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്റെ ഷെൽട്ടർ സെന്ററിൽ

കുവൈത്തി് സിറ്റി: സാമൂഹിക, കുടുംബ, ബാല്യ കാര്യ മന്ത്രി ഡോ.അംതാൽ അൽ ഹുവൈല സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്റെ ഷെൽട്ടർ സെന്റർ പരിശോധിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സന്നദ്ധതയും തയാറെടുപ്പുകളും മന്ത്രി വിലയിരുത്തി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിനും അനുബന്ധ താമസ സൗകര്യങ്ങളിൽ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും കേന്ദ്രത്തിന്റെ സൗകര്യങ്ങളുടെയും അടിയന്തര പദ്ധതികളുടെയും സന്നദ്ധത തുടർച്ചയായി നിരീക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രി സൂചിപ്പിച്ചു.

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള സൗകര്യം മന്ത്രി പരിശോധിച്ചു. ഗുണഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തി. ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി പ്രവർത്തന രീതിയെക്കുറിച്ചും പുതിയ സംഭവവികാസങ്ങൾ നേരിടാനുള്ള കേന്ദ്രത്തിന്റെ സന്നദ്ധതയെക്കുറിച്ചും അവരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കേട്ടു. അടിയന്തര സാഹചര്യങ്ങളിൽ പിന്തുടരുന്ന നടപടിക്രമങ്ങളെക്കുറിച്ചും വേഗത്തിലുള്ള പ്രതികരണവും സേവന വ്യവസ്ഥയുടെ തുടർച്ചയും ഉറപ്പാക്കുന്നതിനുള്ള ഏകോപന സംവിധാനങ്ങളെക്കുറിച്ചും ഉദ്യോഗസഥർ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwaitShelter Center
News Summary - Minister Dr. Amtal Al Huwaila inspected the shelter center
Next Story