മൊറോക്കോ രാജാവിന്റെ സ്ഥാനാരോഹണ വാർഷികത്തിൽ അഭിനന്ദനം അറിയിച്ച് മന്ത്രി
text_fieldsകുവൈത്ത് സിറ്റി: മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്റെ സിംഹാസനാരോഹണത്തിന്റെ 26-ാം വാർഷികത്തോടനുബന്ധിച്ച് കുവൈത്തിലെ മൊറോക്കോ എംബസി നടത്തിയ ആഘോഷത്തിൽ സാമൂഹിക, കുടുംബ, ബാല്യകാല മന്ത്രി ഡോ. അംതാൽ അൽ ഹുവൈല പങ്കെടുത്തു. ചടങ്ങിൽ മൊറോക്കോയെയും നേതൃത്വത്തെയും ജനങ്ങളെയും മന്ത്രി ഡോ. അംതാൽ അൽ ഹുവൈല അഭിനന്ദിച്ചു.
കുവൈത്തും മൊറോക്കോയും തമ്മിലുള്ള ചരിത്രപരവും സഹോദരപരവുമായ ബന്ധങ്ങളുടെ ആഴം സൂചിപ്പിച്ച മന്ത്രി അൽ ഹുവൈല 1999 മുതൽ മുഹമ്മദ് ആറാമൻ രാജാവിന്റെ നേതൃത്വത്തിൽ മൊറോക്കോ രാജ്യം കൈവരിച്ച ശ്രദ്ധേയമായ വികസനത്തെയും പുരോഗതിയെയും ചൂണ്ടികാട്ടി.
വിവിധ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളിലെ ശ്രദ്ധേയമായ നേട്ടങ്ങളും എടുത്തു പറഞ്ഞു. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധം ശക്തിപ്പെടുത്തുന്നതിൽ കുവൈത്തിലെ മൊറോക്കൻ എംബസിയുടെ പ്രധാന പങ്കിനെയും നിരന്തരമായ ശ്രമങ്ങളെയും മന്ത്രി പ്രശംസിച്ചു. മുഹമ്മദ് ആറാമൻ രാജാവിന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിൽ മൊറോക്കോക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ലഭിക്കട്ടെയെന്നും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

