ദശലക്ഷം ഗുളികകൾ പിടിച്ചെടുത്തു; വൻതോതിൽ ലഹരിവസ്തുക്കളുമായി ഒരാൾ പിടിയിൽ
text_fieldsപിടിയിലായ പ്രതിയും ലഹരിവസ്തുക്കളും
കുവൈത്ത് സിറ്റി: ലഹരിവിരുദ്ധ സേന നടത്തിയ പരിശോധനയിൽ വൻതോതിൽ ക്യാപ്റ്റഗൺ ഗുളികകളുമായി ഒരാൾ പിടിയിൽ. പ്രതിയിൽനിന്ന് ഏകദേശം ഒരു ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു.
മയക്കുമരുന്ന് കള്ളക്കടത്തിലും വിതരണത്തിലും ഇയാൾ ഏർപ്പെടുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അധികൃതർ നടത്തിയ ഓപറേഷനിലാണ് പ്രതി പിടിയിലായത്. അറസ്റ്റ് ചെറുക്കാനും നിയമപാലകരെ തടസ്സപ്പെടുത്താനും പ്രതി ശ്രമിച്ചെങ്കിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യാതെ കീഴ്പ്പെടുത്തി.
പ്രതിയുടെ വീട്ടിൽ നടത്തിയ കൂടുതൽ പരിശോധനയിൽ വ്യാജരേഖകൾ കണ്ടെത്തി. നിയമവിരുദ്ധമായി കുവൈത്ത് പൗരത്വം നേടിയിട്ടുണ്ടെന്ന് കണ്ടെത്തി. വ്യാജരേഖ ചമച്ച കേസ് അന്വേഷണത്തിനും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിനുമായി ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളും നാഷനാലിറ്റി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റും ചേർന്ന് സംയുക്ത ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതുസുരക്ഷക്കും ദേശീയ സുരക്ഷക്കും ഭീഷണിയാകുന്ന ഏതൊരാൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

