Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈനിക-സുരക്ഷ ഏജൻസി ഏകോപനം: സുപ്രീം മിലിട്ടറി കമ്മിറ്റി ചർച്ച നടത്തി

text_fields
bookmark_border
സൈനിക-സുരക്ഷ ഏജൻസി ഏകോപനം: സുപ്രീം മിലിട്ടറി കമ്മിറ്റി ചർച്ച നടത്തി
cancel
camera_alt

സുപ്രീം മിലിട്ടറി കമ്മിറ്റി യോഗം

കുവൈത്ത് സിറ്റി: സൈനിക-സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനവും സഹകരണവും ഉറപ്പാക്കൽ, സംയുക്ത ദൗത്യങ്ങൾ നിർവഹിക്കുന്നതിലെ സജ്ജത വർദ്ധിപ്പിക്കൽ എന്നിവ വിലയിരുത്തി കുവൈത്ത് കരസേന മേധാവി. ഇതിന്റെ ഭാഗമായി കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ നേതൃത്വത്തിൽ സുപ്രീം മിലിട്ടറി കമ്മിറ്റി യോഗം ചേർന്നു.

ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബ്, നാഷണൽ ഗാർഡ് അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ്, കുവൈത്ത് ഫയർ ഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ അൽ റൂമി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സൈനിക, സുരക്ഷാ മേഖലകളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും അംഗങ്ങളും യോഗത്തിൽ പങ്കെടുത്തതായും സൈനിക ജനറൽ സ്റ്റാഫ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Military security agency coordination: Supreme Military Committee held a discussion
Next Story