Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​തി​സ​ന്ധി​ക​ളെ...

പ്ര​തി​സ​ന്ധി​ക​ളെ നേരിടാൻ മ​ന​ക്ക​രു​ത്തും ദൈ​വ​സ​ഹാ​യ​വും വേ​ണം –മ​ജ്സി​യ ബാ​നു

text_fields
bookmark_border
പ്ര​തി​സ​ന്ധി​ക​ളെ നേരിടാൻ മ​ന​ക്ക​രു​ത്തും  ദൈ​വ​സ​ഹാ​യ​വും വേ​ണം –മ​ജ്സി​യ ബാ​നു
cancel
camera_alt???? ????????????? ???????????????????? ???????? ??????? ?????????? ??????????????? ????????? ??. ??????? ?????????? ???????????

കു​വൈ​ത്ത് സി​റ്റി: പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ൻ മ​ന​ക്ക​രു​ത്തും ദൈ​വ​സ​ഹാ​യ​വും വേ​ണ​മെ​ന്ന്​ റ​ ഷ്യ​യി​ൽ ന​ട​ന്ന ലോ​ക പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം നേ​ടി​യ ഇ​ന്ത്യ​ൻ താ​രം മ​ജ്​​സി​യ ബാ​നു. ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​​ൻ​റ​ർ യു​വ​ജ​ന വി​ഭാ​ഗ​മാ​യ ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കു​വൈ​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഇ​സ്​​ലാ​മി​ൽ കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ​ക്ക്​ പ​രി​ഗ​ണ​ന ന​ൽ​കു​ന്നു​വെ​ങ്കി​ലും സ​മൂ​ഹ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തെ​റ്റി​ദ്ധാ​ര​ണ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

കൃ​ത്രി​മ രീ​തി​യി​ൽ മ​രു​ന്നും മ​റ്റും ഉ​പ​യോ​ഗി​ച്ച് പേ​ശി​ക​ളെ പു​ഷ്​​ടി​പ്പെ​ടു​ത്തു​ന്ന രീ​തി അ​പ​ക​ട​ക​ര​മാ​ണെ​ന്നും ദി​നേ​ന​യു​ള്ള വ്യാ​യാ​മ​രീ​തി​ക​ളി​ലൂ​ടെ​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലൂ​ടെ​യും ശ​രീ​ര​ത്തെ സ​മ്പു​ഷ്​​ട​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഡോ. ​അ​മീ​ർ അ​ഹ്​​മ​ദ് ഉ​പ​ഹാ​രം കൈ​മാ​റി. സ്വീ​ക​ര​ണ​ത്തി​ന് എ​ൻ​ജി. ലു​ബ്ന അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഡോ. ​ല​ബീ​ബ കൊ​യി​ലാ​ണ്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫോ​ക്ക​സ്‌ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കു​വൈ​ത്ത്​ ചെ​യ​ർ​മാ​ൻ എ​ൻ​ജി. ഫി​റോ​സ് ചു​ങ്ക​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​ഐ.​സി ചെ​യ​ർ​മാ​ൻ വി.​എ. മൊ​യ്തു​ണ്ണി, ഫോ​ക്ക​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ​ജി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഹം​സ പ​യ്യ​ന്നൂ​ർ, അ​യ്യൂ​ബ് ഖാ​ൻ, സ​യ്യി​ദ് അ​ബ്​​ദു​റ​ഹ്​​മാ​ൻ, അ​ന​സ് അ​ഹ​​മ​ദ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmijziya banu
News Summary - mijziya banu-kuwait-gulf news
Next Story