മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക സ്പെഷൽ ഒളിമ്പിക്സ്; മികച്ച നേട്ടവുമായി കുവൈത്ത്
text_fieldsമെഡലുമായി കുവൈത്ത് താരങ്ങൾ
കുവൈത്ത് സിറ്റി: അൽ ഐനിൽ നടന്ന മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക സ്പെഷൽ ഒളിമ്പിക്സ് കുതിരസവാരി മത്സരത്തിൽ കുവൈത്ത് താരങ്ങളുടെ മികച്ച പ്രകടനം.
ഈ ഇനത്തിൽ മൂന്ന് മെഡലുകൾ നേടി കുവൈത്ത് അൽ തൊമൂഹ് ക്ലബ് മത്സരാർഥികൾ മൊത്തം മെഡൽ നേട്ടം ആറായി ഉയർത്തി. കുവൈത്തിന്റെ വനിത താരങ്ങളായ ബസ്മ അൽ ബുസൈലിയും മറിയം ദിയാബും ഓരോ സ്വർണ മെഡൽ നേടി. അബ്ദുല്ല അൽ അലി വെങ്കലവും നേടി. മത്സരാർഥികളുടെ കഴിവും നിശ്ചയദാർഢ്യവും പ്രത്യേക പരിഗണന ആവശ്യമുള്ളവർക്ക് രാജ്യം നൽകുന്ന വലിയ പിന്തുണയും പ്രകടമാക്കുന്നതാണ് ഈ നേട്ടമെന്ന് കുവൈത്ത് പ്രതിനിധി സംഘം തലവനും ക്ലബ് സെക്രട്ടറി ജനറലുമായ സാദിഖ അൽ അൻസാരി പറഞ്ഞു.
നേട്ടത്തിൽ അഭിമാനവും പ്രകടിപ്പിച്ചു. ചൊവ്വാഴ്ച ആരംഭിച്ച മത്സരം ബുധനാഴ്ച അവസാനിച്ചു. 11 അറബ് രാജ്യങ്ങളിൽനിന്നുള്ള നിരവധി അത്ലറ്റുകൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

