മൈക്രോസോഫ്റ്റ് പ്രസിഡന്റ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsമൈക്രോസോഫ്റ്റ് അധികൃതർ ധാരണ പത്രം കൈമാറുന്നു
കുവൈത്ത് സിറ്റി: മൈക്രോസോഫ്റ്റ് ഗ്ലോബൽ സെയിൽസ്, മാർക്കറ്റിങ്, ആൻഡ് ഓപറേഷൻസ് പ്രസിഡന്റ് ജീൻ ഫിലിപ്പ് കോർട്ടോയിസ് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അഹമ്മദ് അസ്സബാഹിനെ സന്ദര്‍ശിച്ചു.
കുവൈത്തിന്റെ സാങ്കേതിക വിദ്യയുടെ വളർച്ചക്കായി സാങ്കേതിക സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ചയില്‍ സാങ്കേതികവിദ്യയെ കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും ഡിജിറ്റല്‍ വികസന പദ്ധതിയെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചയില്‍ ശൈഖ് ഡോ. മിശ്അൽ ജാബിർ അസ്സബാഹ്, അംബാസഡർ ശൈഖ് ജറാഹ് ജാബിർ അസ്സബാഹ്, വിദേശകാര്യ സഹമന്ത്രി, പ്രധാനമന്ത്രിയുടെ ഓഫിസ് അണ്ടർ സെക്രട്ടറി എന്നിവർ പങ്കെടുത്തു.
ഗൂഗ്ള്‍ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസർ റൂത്ത് പൊറാട്ടിയെയും പ്രതിനിധി സംഘത്തെയും കുവൈത്ത് പ്രധാനമന്ത്രി സ്വീകരിച്ചു. രാജ്യത്ത് ഗൂഗ്ൾ ക്ലൗഡിന്റെ വരവ് കുവൈത്തിലെ ഡിജിറ്റലൈസേഷൻ വേഗം വര്‍ധിപ്പിക്കുമെന്നും ഐ.ടി രംഗത്ത് കൂടുതല്‍ അവസരങ്ങളും സൃഷ്ടിക്കുമെന്നും റൂത്ത് പൊറാട്ടി പറഞ്ഞു. കുവൈത്തിലെ മറ്റ് ഉന്നത അധികാരികളുമായും മൈക്രോസോഫ്റ്റ് അധികൃതർ കൂടിക്കാഴ്ച നടത്തി.