ഗെറ്റൊ മൈക്രോ ഡ്രാമ ഫെസ്റ്റിവൽ പോസ്റ്റർ പ്രകാശനം
text_fieldsകുവൈത്ത് സിറ്റി: ഫ്യൂച്ചർ ഐ തിയറ്റർ കുവൈത്ത് ‘ഗെറ്റൊ’ എന്ന പേരിൽ നടത്തുന്ന മൈക്രോ ഡ്രാമ ഫെസ്റ്റിവലിെൻറ പോസ്റ്റർ പ്രകാശനം ചെയ്തു. മേയ് 12ന് വൈകീട്ട് ആറിന് അബ്ബാസിയ സെൻട്രൽ സ്കൂളിലാണ് പരിപാടി. അഞ്ച് സംവിധായകരുടെ മേൽനോട്ടത്തിൽ അവതരിപ്പിക്കപ്പെടുന്ന അഞ്ച് ഹ്രസ്വനാടകങ്ങൾക്കൊപ്പം 30 മിനിറ്റ് ദൈർഘ്യമുള്ള ഏകാംഗ നാടകവും സമന്വയിപ്പിച്ചാണ് മൈക്രോ ഡ്രാമ അവതരിപ്പിക്കുന്നത്. മായസീത, ഗോവിന്ദ് ശാന്ത, അനീഷ് അടൂർ, ഇളയത് ഇടവ, ബർഗ്മാൻ തോമസ് എന്നിവർ സംവിധാനംചെയ്യുന്ന 10 മിനിറ്റ് ദൈർഘ്യമുള്ള അഞ്ച് നാടകങ്ങളാണ് ഒരേ ചരടിൽ കോർത്ത് അവതരിപ്പിക്കുന്നത്. സാൽമിയയിൽ നടന്ന പോസ്റ്റർ പ്രകാശനചടങ്ങിൽ ഫ്യൂച്ചർ ഐ തിയറ്റർ പ്രസിഡൻറ് പ്രവീൺ അടുത്തില അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് കെ.കെ. ഷെമിജ് കുമാർ, കഥാകൃത്ത് ധർമരാജ് മടപ്പിള്ളി, മായ സീത, ഇളയത് ഇടവ, ഗോവിന്ദ് ശാന്ത, അനീഷ് അടൂർ, ബർഗ്മാൻ തോമസ്, മിനി സതീഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വട്ടിയൂർകാവ് കൃഷ്ണമാർ സ്വാഗതവും ട്രഷറർ ശരത് നായർ നന്ദിയും പറഞ്ഞു. സീനു മാത്യൂസ്, ജെസ്സി ജെയ്സൺ, െഎശ്വര്യ അജിത്, ഉണ്ണി കൈമൾ, വരുൺദേവ്, ശരത്, അഭിഷേക് സതീഷ്, നിഖിൽ പള്ളത്ത് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
