Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രതിഷേധ കാമ്പയിന്​...

പ്രതിഷേധ കാമ്പയിന്​ എം.​െഎ.സി ​െഎക്യദാർഢ്യം

text_fields
bookmark_border
പ്രതിഷേധ കാമ്പയിന്​ എം.​െഎ.സി ​െഎക്യദാർഢ്യം
cancel
camera_alt

ചെമ്പരിക്ക സി.എം. അബ്​ദുല്ല മൗലവിയുടെ കൊലപാതകത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ കാമ്പയിന്​ എം.ഐ.സി കുവൈത്ത്‌ ​െഎക്യദാർഢ്യം പ്രകടിപ്പിച്ചപ്പോൾ

കുവൈത്ത്​ സിറ്റി: സമസ്ത പണ്ഡിതനും മലബാർ ഇസ്​ലാമിക്‌ കോംപ്ലക്സ്‌ സ്ഥാപക നേതാവുമായിരുന്ന ചെമ്പരിക്ക സി.എം. അബ്​ദുല്ല മൗലവിയുടെ കൊലപാതകത്തിന്​ പിന്നിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട്​ ​ആക്​ഷൻ കമ്മിറ്റി നാട്ടിൽ സംഘടിപ്പിച്ച പ്രതിഷേധ കാമ്പയിന്​ എം.ഐ.സി കുവൈത്ത്‌ കമ്മിറ്റി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

മലബാർ ഇസ്​ലാമിക്‌ കോംപ്ലക്സ്‌ കുവൈത്ത്‌ കമ്മിറ്റി പ്രസിഡൻറ്​ ഇഖ്ബാൽ മാവിലാടത്തി​െൻറ അധ്യക്ഷതയിൽ നടന്ന പ്രതിഷേധത്തിൽ അബ്​ദുൽ ഹകീം അൽ ഹസനി, ഫായിസ്‌ ബേക്കൽ, അഷ്‌റഫ്‌ തൃക്കരിപ്പൂർ, സലാം കളനാട്‌, ഖമറുദ്ദീൻ കാഞ്ഞങ്ങാട്‌, എ.കെ. മുഹമ്മദ്‌ ആറങ്ങാടി, മുനീർ കുണിയ, സി.പി. അഷ്‌റഫ്‌, മിസ്‌ഹബ്‌ മാടമ്പില്ലത്ത്‌, അബ്​ദുല്ല കടവത്ത്‌, ഹനീഫ പാലായി, ഖുത്തുബുദ്ദീൻ ഉദുമ, റിയാസ്‌ കാടങ്കോട്‌ എന്നിവർ പങ്കാളികളായി. 10 വർഷമായിട്ടും പ്രതികളെ പിടികൂടാത്തത്​ അംഗീകരിക്കാനാവില്ലെന്ന്​ സംഗമം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsgulf newsm.i.c
Next Story