എം.ജി.എം ഹയര്‍ സെക്കൻഡറി സ്കൂള്‍ അലുമ്നി വാര്‍ഷികം
text_fieldsഅബ്ബാസിയ: തിരുവല്ല എം.ജി.എം ഹയര്‍ സെക്കൻഡറി സ്കൂൾ അലുമ്നി കുവൈത്ത് ചാപ്റ്റർ രണ്ടാം വാര്‍ഷികാഘോഷം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്നു. ഇന്ത്യന്‍ എംബസി സെക്കൻഡ് സെക്രട്ടറി യു.എസ്. സിബി ഉദ്ഘാടനം ചെയ്തു. അലുമ്നി പ്രസിഡൻറ് ഷിബു ജോണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജു വേങ്ങല്‍ സ്വാഗതവും പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ അലക്സ് എ. ചാക്കോ നന്ദിയും പറഞ്ഞു. അഡ്വ. ജോണ്‍ തോമസ്, റവ. തോമസ് റമ്പാന്, കെ.എസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഡോ. ജോണാര്ട്സ് കലാഭവന്‍ തെൻറ 610ാമത് കാരികേച്ചര്‍ ഇന്ത്യന്‍ എംബസി സെക്കൻഡ് സെക്രട്ടറി യു.എസ്. സിബിക്ക് വേദിയില്‍ നല്കി. അലുമ്നിയിലെ കുട്ടികള്‍ കലാപരിപാടികൾ അവതരിപ്പിച്ചു. കുവൈത്തില്‍നിന്ന് ഉപരിപഠനാര്‍ഥം നാട്ടിലേക്ക് പോകുന്ന അംഗങ്ങളുടെ കുട്ടികള്‍ക്കും പരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും മെമേൻാകള് നല്കി. സനില്‍ ജോണ്‍ ചേരിയില്‍, റിനു ടി. സഖറിയ, ദീപക് അലക്സ് പണിക്കര്‍, എബി കട്ടപ്പുറം, അരുണ്‍ ജോണ്‍ കോശി, തോമസ് വര്‍ഗീസ്, അനൂപ് തോമസ് കോശി, സൂസന് സോണിയ മാത്യു, ജോജി വി. അലക്സ്, ജോസ് പി. ജോസഫ്, സുശീല്‍ ചാക്കോ, വിജി കെ. ജോര്‍ജ്, മനോജ് ഏബ്രഹാം, പ്രദീപ് വര്‍ക്കി തോമസ്, മാത്യു വി. തോമസ്, വര്‍ഗീസ് ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
