എം.ജി.എം വനിത സംഗമം
text_fieldsവനിത പ്രചാരണ സംഗമത്തിൽ എം.ജി.എം കുവൈത്ത് ജനറൽ സെക്രട്ടറി ഷാഹിന അഷ്‌റഫ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ വനിത വിഭാഗമായ കുവൈത്ത് എം.ജി.എം വനിത സംഗമം നടത്തി. കോഴിക്കോട്ട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണാർഥമാണ് മുസ്‍ലിം ഗേൾസ് ആൻഡ് വിമൻസ് സംഗമം സംഘടിപ്പിച്ചത്. കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്തു.
പ്രബോധന വീഥിയിൽ പെൺകൂട്ടായ്മയുടെ പങ്ക് എന്ന വിഷയത്തിൽ ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ തൻവീർ പ്രഭാഷണം നടത്തി.
പുതിയ ലോകക്രമത്തിലെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യം പാരന്റിങ്ങാണ്. കുടുംബങ്ങളിലെ പ്രതിസന്ധികൾ ഒരുമിച്ചിരുന്നും പരസ്പരം ചർച്ച ചെയ്തും പരിഹരിക്കണമെന്നും അദ്ദേഹം ഉണർത്തി.
ട്രഷറർ നജില അഹ്‌മദ് അധ്യക്ഷത വഹിച്ചു. എം.ജി.എം കുവൈത്ത് ജനറൽ സെക്രട്ടറി ഷാഹിന അഷ്‌റഫ് സ്വാഗതവും റഹ്മ പുളിന്താനം നന്ദിയും പറ ഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

