അറിവും ആനന്ദവും പകർന്ന് എം.ജി.എം വിന്റർ ക്യാമ്പ്
text_fieldsഎം.ജി.എം ജഹ്റ ടെൻറിൽ സംഘടിപ്പിച്ച വിന്റർ ക്യാമ്പ്
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ വനിത വിഭാഗമായ മുസ്ലിം ഗേൾസ് മൂവ്മെന്റ് (എം.ജി.എം) കുവൈത്ത്, കുട്ടികൾക്കും സ്ത്രീകൾക്കും ജഹ്റ ഇൻഡസ്ട്രിയൽ ഏരിയയിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. തർബിയ സെക്ഷനിൽ ശരീഫ് മണ്ണാർക്കാട് ക്ലാസെടുത്തു. വിശാലമായ ടെന്റിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾക്കും സ്ത്രീകൾക്കുമായി വിവിധയിനം മത്സരങ്ങളും വിനോദങ്ങളും സംഘടിപ്പിച്ചു.
കലാപരിപാടികൾക്ക് ബേബി അബൂബക്കർ സിദ്ദീഖ്, ഫൈൻ ആർട്സ് കൺവീനർമാരായ ബദറുന്നീസ രിള് വാൻ, ലമീസ് ബഷീർ എന്നിവർ നേതൃത്വം നൽകി. മുതിർന്നവരുടെ വിവിധ മത്സരങ്ങളിൽ ഫാത്തിമ ബീവി, റുബീന, ശാദിയ, സുൽഫത്ത് എന്നിവർ വിജയികളായി. അസ്ഫിർ, മാഹിറ, മെഹർ എന്നിവർ കുട്ടികളിൽ നിന്നും സമ്മാനാർഹരായി. കുട്ടികൾക്കും മുതിർന്നവർക്കും പുതിയ അറിവ് നേടുന്നതിനൊപ്പം ആനന്ദം പകരുന്നതുമായിരുന്നു വിന്റർ ക്യാമ്പെന്ന് സംഘാടകർ പറഞ്ഞു. തുടർന്നും ഇത്തരം വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കണമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

