നവലിബറൽ ആശയങ്ങളെ തോൽപിക്കാൻ മുന്നിട്ടിറങ്ങണം -എം.ജി.എം സമ്മേളനം
text_fieldsഎം.ജി.എം സമ്മേളനത്തിൽ കെ.എൻ.എം സെക്രട്ടറി ഫൈസൽ നന്മണ്ട സംസാരിക്കുന്നു
കുവൈത്ത്സിറ്റി: സാമൂഹിക-കുടുംബ ബന്ധങ്ങളെ ശിഥിലമാക്കി സാംസ്കാരിക ജീർണതകളിലേക്ക് നയിക്കുന്ന നവലിബറൽ ആശയങ്ങളെ ചെറുത്തു തോൽപ്പിക്കാൻ സ്ത്രീ മുന്നേറ്റം അനിവാര്യമാണെന്ന് എം.ജി.എം വനിത സമ്മേളനം ആവശ്യപ്പെട്ടു. ഫെബ്രുവരിയിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കുവൈത്ത് തല പ്രചരണ ഭാഗമായി മുജാഹിദ് ഗേൾസ് മൂവ്മെന്റാണ് (എം.ജി.എം) സാൽമിയ ഇന്ത്യൻ പബ്ലിക്ക് സ്കൂളിൽ സമ്മേളനം സംഘടിപ്പിച്ചത്.
കൗൺസലിങ് സൈക്കോളജിസ്റ്റും ബിഹേവിയർ അനലിസ്റ്റുമായ റസിയ നിസാർ, കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഫൈസൽ നന്മണ്ട എന്നിവർ സംസാരിച്ചു.
എം.ജി.എം സമ്മേളന സദസ്സ്
ഐ.ഐ.സി കേന്ദ്ര പ്രസിഡന്റ് യൂനുസ് സലീം, എം.ജി.എം സാരഥികളായ ഡോ.ലബീബ, ഗനീമ റഫീഖ്, ഷൈബി നബീൽ, ലമീസ് ബാനു, ഖൈറുന്നീസ അസീസ്, ഐവ സാരഥിയായ ഹഫ്സ ഇസ്മാഈൽ എന്നിവർ സംസാരിച്ചു. ബേബി സിദ്ദീഖ്, ഷെറീന പേക്കാടൻ, സൗദത്ത് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. മദ്റസയിലെ അഞ്ച്, ഏഴ് ക്ലാസുകളിൽ നിന്ന് വിജിയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

