എം.ജി.എം പുതിയ കമ്മിറ്റി നിലവിൽ വന്നു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ (കെ.എൻ.എം) കുവൈത്ത് വനിതാ വിഭാഗം മുസ്ലിം ഗേ ൾസ് ആൻഡ് വിമൻസ് മൂവ്മെൻറ് (എം.ജി.എം) പുതിയ കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികൾ: ഷൈലജ മുഹമ്മദ് (പ്രസി), എൻജി. ഷാഹിന അഷറഫ് (ജന. സെക്ര), നജ്ല അഹമദ് (ട്രഷ), ഡോ. ഷബീല സകരിയ, ഹസീന ഷറഫുദ്ദീൻ (വൈസ് പ്രസിഡൻറുമാർ), റഹീന ഷബീർ, സീനത്ത് ഇബ്രാഹീം (അസി. സെക്രട്ടറിമാർ), റഹ്മാബീവി (ഓർഗനൈസിങ്), ടി.കെ. ഖൗലത്ത് സ്വലാഹിയ (ദഅ്വാ), നുദ്റത്ത് ആലം (ക്യൂ.എച്ച്.എൽ.എസ്). ഏരിയ കോഒാഡിനേറ്റർമാരായ ലസീന സുനിൽ (അബ്ബാസിയ), ഷമീന (ഫഹാഹീൽ), ഹലീമ ഹൈദർ (സിറ്റി), റസ്ലിൻ ലത്തീഫ് (ഫർവാനിയ), ഷഹറുന്നിസ യഹ്യ (ഖൈത്താൻ) എന്നിവരെ തിരഞ്ഞെടുത്തു.
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന എം.ജി.എം കുടുംബസംഗമവും പൊതുയോഗവും കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. ‘സ്ത്രീ സ്വാതന്ത്ര്യം ഇസ്ലാമിൽ’ വിഷയത്തിൽ ഖൗലത്ത് സ്വലാഹിയ മുഖ്യപ്രഭാഷണം നടത്തി. ഷൈലജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പൊതുപരിപാടിയിൽ അബൂബക്കർ വടക്കാഞ്ചേരി, അബ്ദുൽ ഹമീദ് കൊടുവള്ളി, ആദിൽ സലഫി എന്നിവർ സംസാരിച്ചു. റഹ്മാബീവി സ്വാഗതവും ഡോ. ഷബീല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
