Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമഹ്ബൂലയിൽ ‘മെട്രോ...

മഹ്ബൂലയിൽ ‘മെട്രോ സൂപ്പർ മെഡിക്കൽ കെയർ’ പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
മഹ്ബൂലയിൽ ‘മെട്രോ സൂപ്പർ മെഡിക്കൽ കെയർ’ പ്രവർത്തനം ആരംഭിച്ചു
cancel

കുവൈത്ത് സിറ്റി: ആരോഗ്യസേവന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഒൻപതാമത്തെ ശാഖ ‘മെട്രോ സൂപ്പർ മെഡിക്കൽ കെയർ’ മഹ്ബൂലയിൽ പ്രവർത്തനം ആരംഭിച്ചു. മഹ്ബൂല ബ്ലോക്ക് 2, സ്ട്രീറ്റ് 10ൽ പ്രവർത്തനം ആരംഭിച്ച മെഡിക്കൽ സെന്റർ, പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദിവസവും രാവിലെ ഏഴു മണി മുതൽ രാത്രി 12 മണി സേവനം ലഭ്യമാകും.

മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജിംഗ് പാർട്ണർ ഡോ. ബിജി ബഷീർ, ജനറൽ മാനേജർ മുഹമ്മദ് ഷൗക്കി, ഡെപ്യൂട്ടി ജനറൽ മാനേജർ വി.പി.പ്രിയേഷ്, ഓപ്പറേഷൻസ് മാനേജർ ജിഷ വർഗീസ്, മെട്രോ എക്സിക്യൂട്ടീവ് ഡയറക്ടറും ഫാർമസി ജനറൽ മാനേജരുമായ ഡോ.റംഷാദ് ബിൻ റഹിം ,മെട്രോ ഡയറക്ടറേറ്റ് അംഗമായ വി.യു.നാസർ,കോർപ്പറേറ്റ് ബിസിനസ് മാനേജർ ഫൈസൽ ഹംസ,കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് ബഷീർ ബാത്ത എന്നിവരും മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ദിനത്തിൽ ‘മെട്രോ സൂപ്പർ മെഡിക്കൽ കെയർ’ സന്ദർശിച്ച ആദ്യ മൂന്ന് രോഗികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി.

ഉദ്ഘാടനത്തോടനുബന്ധിച്ച് മേയ് ഒന്നു മുതൽ 31 വരെ ഡോക്ടർ കൺസൽട്ടേഷൻ ഫീസ് ഒരു ദീനാർ മാത്രമാണ്. ജൂൺ ഒന്നു മുതൽ ജൂലൈ 31 വരെ കൺസൽട്ടേഷൻ ഫീസ് രണ്ടു ദീനാറാകും. വിവിധ ചികിത്സാ സേവനങ്ങൾക്ക് 25 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഫാർമസി വിഭാഗത്തിൽ തെരഞ്ഞെടുത്ത മരുന്നുകൾക്ക് 20 ശതമാനം വരെ വിലക്കുറവും, ഒപ്റ്റിക്കൽ വിഭാഗത്തിൽ കാഴ്ച പരിശോധനയും കണ്ണടകളും ആകർഷകമായ നിരക്കില​ും ലഭ്യമാകും.

വിവിധ സ്പെഷ്യാലിറ്റികളിൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം, അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ, അടിയന്തര ചികിത്സാ സൗകര്യങ്ങൾ, ഫാർമസി, ഒപ്റ്റിക്കൽ വിഭാഗങ്ങൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ ‘മെട്രോ സൂപ്പർ മെഡിക്കൽ കെയറിയിൽ’ഒരുക്കിയിട്ടുണ്ട്. വേഗത്തിലുള്ള സേവനം, രോഗി സൗഹൃദ സമീപനം, വിശ്വാസ്യതയുള്ള ചികിത്സ എന്നിവയും മെട്രോയുടെ പ്രത്യേകതയാണ്. എല്ലാവർക്കും മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ ശാഖകൾ ആരംഭിക്കുമെന്നും മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജ്മെന്റ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitMetro Medical GroupBranch openedMahboola
News Summary - Metro Super Medical Care has started operations in Mahboola
Next Story