തിരിച്ചുവരുന്ന പ്രവാസികൾക്ക് 16 ദീനാറിൽ പി.സി.ആർ ലഭ്യമാക്കി മെട്രോ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികൾക്ക് 16 ദീനാർ നിരക്കിൽ പി.സി.ആർ പരിശോധന സൗകര്യം ലഭ്യമാക്കി മെട്രോ മെഡിക്കൽ ഗ്രൂപ്.
മെട്രോയുടെ സാൽമിയ ഫിഫ്ത് റിങ് റോഡിൽ സ്ഥിതി ചെയ്യുന്ന 24 മണിക്കൂർ പ്രവർത്തിക്കുന്ന സൂപ്പർ മെട്രോ സ്പെഷലൈസ്ഡ് മെഡിക്കൽ സെൻറർ കേന്ദ്രമാക്കിയാണ് ഇത്തവണ പി.സി.ആർ പ്രത്യേക നിരക്കിൽ നൽകുന്നത്.
പ്രവാസികൾ തിരിച്ച് കുവൈത്തിൽ എത്തിയാൽ അന്നുതന്നെയോ അടുത്ത മൂന്നു ദിവസങ്ങൾക്കുള്ളിലോ യാത്ര ചെയ്ത ടിക്കറ്റിെൻറ പകർപ്പുമായി സൂപ്പർ മെട്രോയിൽ എത്തിയാൽ ഈ ആനുകൂല്യം ലഭ്യമാണെന്ന് മെട്രോ മാനേജ്മെൻറ് അറിയിച്ചു. 24 മണിക്കൂറും പി.സി.ആർ സാമ്പ്ൾ ശേഖരണത്തിനുള്ള സൗകര്യം ഒരുക്കിയതായും അധികൃതർ അറിയിച്ചു.
തിരിച്ചെത്തുന്ന പ്രവാസികൾക്ക് ആശ്വാസമേകുന്ന തരത്തിൽ ഡോക്ടറുടെ കൺസൽട്ടേഷൻ സൗജന്യമായി ഉൾപ്പെടുത്തി മെട്രോയുടെ ഫർവാനിയ, സാൽമിയ എന്നിവിടങ്ങളിലെ മൂന്നു ബ്രാഞ്ചുകളിലും ഏഴു ദീനാറിൽ തുടങ്ങുന്ന രീതിയിൽ മെഡിക്കൽ പാക്കേജുകൾ ലഭ്യമാക്കിയതായും എം.എം.സി ഗ്രൂപ് മാനേജ്മെൻറ് അറിയിച്ചു.
കസ്റ്റമർ കെയർ നമ്പർ 22022020ലേക്കോ 98740970 എന്ന നമ്പറിലേക്കോ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

